രോഹിതിനും അശ്വിനും പരിക്ക്; രണ്ടാം ടെസ്റ്റില്‍ നിന്നും ഇരുവരും പുറത്ത്‌

പെര്‍ത്ത്:  ഒന്നാം ടെസ്റ്റ് വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ആയിരുന്നു ടീം ഇന്ത്യ. പക്ഷേ ടീമിന് വമ്പന്‍ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ടീമിന് വിജയം സമ്മാനിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ച അശ്വിന്‍, രോഹിത് ശര്‍മ്മ എന്നിവര്‍ക്ക് പരിക്ക് കാരണം അടുത്ത ടെസ്റ്റില്‍ കളിക്കാന്‍ കഴിയില്ല. രണ്ടാം ടെസ്റ്റിന് വേണ്ടി പ്രഖ്യാപിച്ച പതിമൂന്നംഗ ടീമില്‍ നിന്നും ഇരുവരെയും ഒഴിവാക്കാന്‍ മാനജ്‌മെന്റ് നിര്‍ബന്ധിതരാവുകയായിരുന്നു.

ഇരുവര്‍ക്കും പകരമായി ഹനുമ വിഹാരി, രവീന്ദ്ര ജഡജ എന്നിവര്‍ ടീമില്‍ ഇടം നേടി. രോഹിത് ശര്‍മ്മയ്ക്ക് പകരമാണ് ഹനുമ വിഹാരി ടീമില്‍ എത്തുന്നത്. ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരും ടീമില്‍ ഇടം നേടി. ആദ്യ ടെസ്റ്റ് തുടങ്ങുന്നതിന് മുന്‍പ് പരിക്കേറ്റ പൃഥ്വി ഷാ പരിക്ക് ഭേദമാകത്തതിനാല്‍ ഈ ടെസ്റ്റിലും കളിക്കില്ല. ഇതോടെ ഓപ്പണിങ് സ്ഥാനത്ത് ലോകേഷ് രാഹുലും മുരളി വിജയും തുടരും.

അതേസമയം പിച്ച് പേസ് ബൗളര്‍മാര്‍ക്ക് അനുകൂലമായതിനാല്‍ പ്ലെയിംങ് ഇലവനില്‍ ജഡേജയുണ്ടാകുമോ എന്ന കാര്യം ഉറപ്പായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News