അജ്മാന്‍: വാഷിങ് മെഷീനിനുള്ളില്‍ കുടുങ്ങി നാല് വയസുകാരന്‍ ശ്വാസം മുട്ടി മരിച്ചു. അജ്മാനിലെ അല്‍ റൗദയിലാണ് നാല് വയസുകാരന്‍ ശ്വാസം മുട്ടി മരിച്ചത്. അമ്മ പുറത്തുപോയ സമയത്താണ് സംഭവമുണ്ടായത്.

അമ്മ തിരികെ വന്നപ്പോള്‍ കുട്ടിയെ കാണാത്തതുകൊണ്ട് നടത്തിയ തെരച്ചിലിലാണ് വാഷിങ് മെഷീനിനുള്ളില്‍ കുട്ടിയുടെ ശരീരം കണ്ടെത്തിയത്. അമ്മ പുറത്തു പോയപ്പോള്‍ വീട്ടില്‍ അമ്മൂമ്മയും അമ്മാവനുമാണ് ഉണ്ടായിരുന്നത്.

കുട്ടി ഫ്രണ്ട് ലോഡ് വാഷിങ് മെഷീനിന്റെ ഡോര്‍ തുടര്‍ന്ന് അകത്ത് കയറിയെന്നും തുടര്‍ന്ന് ഡോര്‍ അടഞ്ഞുപോയതോടെ ഇത് അകത്ത് നിന്ന് തുറക്കാന്‍ കഴിയാതെ മെഷീനിനുള്ളില്‍ കുടുങ്ങുകയായിരുന്നു. ഡോര്‍ അടഞ്ഞതിന് പിന്നാലെ ഡ്രമ്മില്‍ ചൂടുവെള്ളം നിറച്ച് കറങ്ങാന്‍ തുടങ്ങിയതുമാകാം മരണ കാരണമെന്നാണ് പോലീസ് നിഗമനം. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന അല്‍ ഹാമിദിയ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ അറിയിച്ചു.