ആരാധകരെ ആവേശത്തിലാഴ്ത്തി ലൂസിഫറിന്റെ ആദ്യ ടീസര്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. ഒടിയന്‍ എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന് ശേഷം ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമായി ആണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ എത്തുക. ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ശ്രേണിയില്‍ ഉള്ള ചിത്രം എഴുതിയിരിക്കുന്നത് മുരളി ഗോപിയാണ്.

ഇപ്പോള്‍ ആരാധകരെയും പ്രേക്ഷകരെയും ഒന്നാകെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിച്ചു കൊണ്ട് ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തുവന്നു. എല്ലാവരെയും രോമഞ്ചത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്ന തരത്തിലുള്ള സംഭാഷണവുമായി മുഖം കാണിക്കാതെ തിരിഞ്ഞു നടക്കുന്ന ലാലേട്ടന്‍ ആണ് ചിത്രത്തില്‍ ഉള്ളത്. ചെകുത്തന്റെ നമ്പറായ 666 എന്ന നമ്പര്‍പ്ലേറ്റ് ഉള്ള വാഹനവും ടീസറില്‍ പ്രാധാന്യത്തോടെ കാണിക്കുന്നു.

ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ടോവിനോ തോമസ്. മഞ്ജു വാര്യര്‍, ഇന്ദ്രജിത് സുകുമാരന്‍, ബോളിവുഡ് താരം വിവേക് ഒബ്‌റോയ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News