പെരുന്തച്ചന്‍ സിനിമയുടെ സംവിധായകന്‍ അജയന്‍ അന്തരിച്ചു.

പെരുന്തച്ചന്‍ എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികളുടെ സിനിമാ പ്രേമികളുടെ മനസില്‍ ഇടം നേടിയ സംവിധായകനാണ് അജയന്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആണ് അന്ത്യം. ഹൃദയാഘാതമായിരുന്നു മരണകാരണം.

പെരുന്തച്ചന്‍ എന്ന ചിത്രമാണ് അദ്ദേഹം മലയാളത്തിന് നല്‍കിയത്. വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു പെരുന്തച്ചന്‍. തോപ്പില്‍ ഭാസിയുട മകനാണ് അജയന്‍. അടയാര്‍ ഫിലിം സിറ്റിയില്‍ നിന്നും ആണ് അദ്ദേഹം ഡിപ്ലളോമ കരസ്ഥമാക്കിയത്.

ക്യാമറ അസിസ്റ്റന്റ് ആയാണ് അദ്ദേഹം സിനിമ ലോകത്തേക്ക് എത്തിയത്. പിന്നീട് തോപ്പില്‍ ഭാസി, ഭരതന്‍, പത്മരാജന്‍ എന്നിവര്‍ക്കൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചു. അതിന് ശേഷം 1991 ല്‍ ആണ് അദ്ദേഹം പെരുന്തച്ചന്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രം അദ്ദേഹത്തിന്  മികച്ച പുതുമുഖ സംവിധായകനുള്ള ഇന്ദിരാ ഗാന്ധി അവാര്‍ഡ്,  മികച്ച സംവിധായകനുള്ള കേരള സര്‍ക്കാരിന്‍റെ പുരസ്‌കാരം എന്നിവ നേടി കൊടുത്തു. ഒരൊറ്റ ചിത്രം കൊണ്ട് തന്നെ ദേശീയ ശ്രദ്ധ നേടിയ വ്യക്തിത്വമായിരുന്നു അജയന്‍റേത്.