ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് 222 പേര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടൂര്‍ പ്രകാശിനെ അറിയിച്ചു. തുലാമാസ പൂജകള്‍ക്കായി നട തുറന്ന വേളയില്‍ പമ്പയിലും നിലയ്ക്കലിലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കിയ സംഘര്‍ഷങ്ങളില്‍ 31.62 ലക്ഷത്തിെന്റ നഷ്ടമുണ്ടായി. വാഹനം തല്ലിതകര്‍ത്തതായുള്ള ആരോപണത്തില്‍ അന്വേഷണത്തിന് ഹൈകോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണ്.

ശബരിമലയില്‍ പോലീസ് അതിക്രമം നടന്നിട്ടില്ല. ഭക്തര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അവരുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ട്. ശബരിമലയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഭക്തരുടെ വാഹനങ്ങള്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ അന്വേഷണം നടത്താന്‍ കൊച്ചി റേഞ്ച് ഐ.ജി ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശബരിമല ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ ചിലവ് സര്‍ക്കാറാണ് വഹിക്കുന്നതെന്നും ഒ. രാജഗോപാലിെന്റ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു