കേരള രാജ്യന്തര ചലച്ചിത്രമേളയില്‍ മികച്ച സംവിധായകനുള്ള രജത ചകോരം ലിജോ ജോസ് പെല്ലിശേരിക്ക്. ഈ മ യൗ എന്ന ചിത്രത്തിന്റെ സംവിധാനത്തിനാണ് പുരസ്‌കാരം ലഭിച്ചത്. മികച്ച എഷ്യന്‍ ചിത്രത്തിനുള്ള പുരസ്‌കാരവും ആ മ യൗവിന്.  ജനപ്രിയ ചിത്രം തുടങ്ങി മൂന്നു പുരസ്‌കാരം ഈ മ യൗ നേടി.

സുവര്‍ണ ചകോരം ഇറാനിയന്‍ സംവിധായകന്‍ റൗഹുള്ള ഹെജാസ് ചിത്രമായ ഡര്‍ക്ക് റൂം കരസ്ഥമാക്കി.മികച്ച നവാഗത സംവിധായകനായി അനാമിക് അക്‌സര്‍
തിരഞ്ഞെടുത്തു. സുഡാനി ഫ്രം നൈജീരിയ മികച്ച മലയാള ചിത്രം.