തിരുവനന്തപുരം: ഇന്ന് രാവിലെ ബിജെപി സമരപ്പന്തലിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത്. ബിജെപി സമരത്തെക്കുറിച്ചോ ശബരിമലെയെ കുറിച്ചോ പരാമര്‍ശമില്ല. ജീവിതം മടുത്തതിനാല്‍ സ്വയം ചെയ്തതാണെന്നാണ് മൊഴി. മരിക്കുന്നതിന് തൊട്ടു മുന്‍പ് പൊലീസിന് കൊടുത്ത മൊഴിയില്‍ ആണ് ഇക്കാര്യം വ്യകതമാക്കുന്നത്.

രാവിലെ ആത്മഹത്യക്ക് ശ്രമിച്ച വേണുഗോപാലന്‍ നായരെ ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

ബിജെപി നേതാവ് സി.കെ പത്മനാഭന്‍ നിരാഹാരം കിടക്കുന്ന സമരപ്പന്തലിന് മുന്നിലാണ് വേണുഗോപാലന്‍ നായര്‍ ആത്മഹത്യക്ക് ശ്രമിച്ചത്.

അതേസമയം വേണുഗോപാലന്‍ നായരുടെ മണത്തില്‍ പ്രതിഷേധിച്ച് ബിജെപി നാളെ സംസ്ഥാനമൊട്ടാകെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.