പ്രളയക്കെടുതിയില്‍പ്പെട്ട കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും സഹായമായി സര്‍ക്കാരിന്റെ ഉജ്ജീവന പദ്ധതി

പ്രളയ ബാധിത മേഖലകളിലെ കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ക്കാര്‍ നേരത്തേ ഒരു വര്‍ഷത്തെ മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്നു. അതിനു പുറമേയാണ് ഇപ്പോഴത്തെ സമാശ്വാസ പദ്ധതി.

നിലവില്‍ ഏഴ് ശതമാനം പലിശയ്ക്കാണ് കര്‍ഷകര്‍ക്ക് വായ്പ ലഭ്യമാക്കുന്നത്. ഈ പലിശ ഒഴിവാക്കി നല്‍കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. കിസാന്‍ ക്രെഡിറ്റ് വഴിയുള്ള കാര്‍ഷിക കടങ്ങള്‍ക്കുള്ള പലിശയാണ് ഒഴിവാക്കുക. ഈ ബാധ്യത സര്‍ക്കാര്‍ വഹിക്കും.

പ്രളയക്കെടുതിയില്‍പ്പെട്ട ചെറുകിട വ്യാപാരികള്‍ക്കും കോഴിക്കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുമായുള്ള ഉജ്ജീവന പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നല്‍കി. പ്രളയത്തില്‍ ഉപജീവന മാര്‍ഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കാണ് ആനുകൂല്യം. രണ്ടു ലക്ഷം വരെയുള്ള പുനരാരംഭ വായ്പകള്‍ക്കാകും സബ്‌സിഡി. ചെറുകിട,നാമമാത്ര സംരംഭകര്‍, ക്ഷീര, കോഴിതേനീച്ച കര്‍ഷകര്‍ക്കും ഒറ്റത്തവണ വായ്പ എന്ന നിലയില്‍ ആനുകൂല്യം ലഭിക്കും.

ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് പരമാവധി 10 ലക്ഷം വരെയാകും വായ്പ. ഇതില്‍ 25 ശതമാനമോ പരമാവധി രണ്ടു ലക്ഷം രൂപ വരെയോ ആകും ഇളവ് നല്‍കുക. ഒമ്പതു ശതമാനം പലിശയ്ക്കാകും പുനരുജ്ജീവന വായ്പ. പൊതുമേഖലാ, ഷെഡ്യൂള്‍ഡ്, സഹകരണ ബാങ്കുകളിലെ വായ്പകള്‍ക്കും ഇതു ബാധകമായിരിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാകും ഈ തുക നല്‍കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News