തുനിഞ്ഞിറങ്ങി ‘ഒടിയന്‍’ ഫാന്‍സ്; ഓടിയൊളിച്ച് ബിജെപി; സോഷ്യല്‍ മീഡിയയില്‍ സംഘികള്‍ക്ക് കൂട്ടപൊങ്കാല

ഇന്ന് സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താല്‍ ആചരിക്കുകയാണ്. എന്നാല്‍ റോഡിയെവിടെയും ഹര്‍ത്താല്‍ അനുകൂലികളെ കാണാന്‍ സാധിക്കുന്നില്ല എന്നതാണ് സത്യാവസ്ഥ. അതിന്റെ പ്രധാന കാരണം ഒടിയന്‍ ഇന്ന് റിലീസ് ആകുന്നത് തന്നെയാണ്.

ഇന്നത്തെ ഹര്‍ത്താല്‍ സോഷ്യല്‍ മീഡിയ കൂടി ഏറ്റെടുത്തതോടെ ബീജെപിക്കെതിരെ ട്രോള്‍ മഴയാണ്. ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് മുന്നറിയിപ്പുമായി ലാലേക്കന്‍ ഫാന്‍സും മുന്നില്‍ തന്നെയുണ്ട്.

ഹര്‍ത്താലിന്റെ പേരില്‍ ഒടിയന്റെ ഷോ മുടക്കിയാല്‍ പിന്നെ ഹര്‍ത്താല്‍ അനുകൂലികളെ കണ്ടം വഴി ഓടിക്കുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.


ഒടിയന്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളില്‍ ഹര്‍ത്താലിന്റെ പേരും പറഞ്ഞ് സമരാനുകൂലികള്‍ വന്നാല്‍ തിരിച്ച് അവര്‍ ആംബുലന്‍സില്‍ പോകേണ്ടി വരുമെന്നും ആരാധകര്‍ മുന്നറിയിപ്പു നല്‍കി.

ഇന്ന് രാവിലെ നാലേകാലിനായിരുന്നു ഒടിയന്റെ ആദ്യ ഷോ. എല്ലാവരും സിനിമയെ കുറിച്ച് വളരെ നല്ല ആയഭിപ്രായമാണ് പറയുന്നത്. ഹര്‍ത്താല്‍ ആയതുകൊണ്ട് തീയേറ്ററിയേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ ഒരു കുറവും വന്നിട്ടില്ല എന്നതാണ് സത്യാവസ്ഥ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News