കുഞ്ഞുങ്ങള്‍ സൂക്ഷിച്ചിരുന്ന കുടുക്കയിലെ ആറ് രൂപ മോഷ്ടിച്ച് കള്ളന്‍; അങ്കണവാടിയില്‍ നടന്ന മോഷണം ഇങ്ങനെ

കാഞ്ഞിരപ്പള്ളി: അങ്കണവാടിയില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ മോഷ്ടിച്ചത് അലമാരക്കുള്ളില്‍ കുട്ടികള്‍ സൂക്ഷിച്ചിരുന്ന ആറ് രൂപയാണ്. പാറത്തോട് പഞ്ചായത്തിലെ ഇടക്കുന്നം മുക്കാലിയിലെ 27ാം നമ്പര്‍ അങ്കണവാടിയില്‍ ബുധനാഴ്ച രാത്രിയിലാണ് വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറിയ കള്ളന്‍ അലമാരക്കുള്ളില്‍ സൂക്ഷിച്ചിരുന്ന കുടുക്ക പൊട്ടിച്ചാണ് പണം മോഷ്ടിച്ചത്.

മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന താക്കോലെടുത്താണ് അലമാര തുറന്നത്. മുറിക്കുള്ളിലെ സാധനങ്ങളും അലമാരിയില്‍ സൂക്ഷിച്ചിരുന്ന ഫയലുകളും വാരിവലിച്ചിട്ട നിലയിലാണ് കാണപ്പെട്ടത്.

അതേസമയം അവിടെയുണ്ടായിരുന്ന മറ്റൊന്നും കള്ളന്‍ മോഷ്ടിച്ചിട്ടില്ല. രാവിലെ അയല്‍വാസികളാണ് അങ്കണവാടി ജീവനക്കാരെ വിവരം അറിയിക്കുന്നത്.

അങ്കണവാടിയുടെ മുന്നിലെ കതക് പൊളിക്കാന്‍ ശ്രമം നടത്തിയ നിലയിലാണ്. പൂട്ട് തകര്‍ക്കാന്‍ കഴിയാതെവന്നതോടെ പുറകിലെ വാതില്‍ കുത്തിത്തുറന്നാണ് അകത്ത് കയറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News