രാജ്യം സാമ്പത്തിക ഞെരുക്കത്തില്‍പെട്ടപ്പോള്‍ മോഡി വിദേശത്ത് കറങ്ങി ചിലവ‍ഴിച്ചത് 2000 കോടിയിലേറെ; 84 രാജ്യങ്ങളാണ് മോദി പ്രധാനമന്ത്രിയായി സന്ദര്‍ശനം നടത്തിയതെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രകള്‍ക്കായി 2000 കോടി രൂപയിലേറെ ചെലവഴിച്ചതായി കേന്ദ്ര സര്‍ക്കാര്‍.

2014 ജൂണ്‍ 15 മുതല്‍ 2018 ഡിസംബര്‍ 3 വരെയുള്ള കണക്കുകളാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടത്. 84 രാജ്യങ്ങളില്‍ മോദി സന്ദര്‍ശനം നടത്തിയാതായും ബിനോയി വിശ്വം എംപിയുടെ ചോദ്യത്തിന് കേന്ദ്ര വിദേശകാര്യമന്ത്രി വികെ സിംഗാണ് മറുപടി നല്‍കിയത്.

4 വര്‍ഷത്തെ മോദിയുടെ വിദേശയാത്ര പ്രിയത്തിന്റെ പേരില്‍ 2000 കോടിയിലേറെ രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവായത്.

2021 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ മോദിയുടെ യാത്രയ്ക്കായി ചെലവഴിച്ചത്. 2014 ജൂണ്‍ 15 മുതല്‍ 2018 ഡിസംബര്‍ 3 വരെയുള്ള കാലയളവിലായുള്ള യാത്ര കണക്കുകളാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടത്.

രാജ്യസഭാംഗം ബിനോയി വിശ്വം എംപിയുടെ ചോദ്യത്തിന് കേന്ദ്ര വിദേശകാര്യമന്ത്രി വികെ സിംഗിന്റേതായിരുന്നു മറുപടി.

എയര്‍ ഇന്ത്യ വിമാനത്തിന്റെ അറ്റകുറ്റപ്പണിക്ക് 1583.18 കോടി രൂപ, ചാര്‍ട്ടേട് വിമാനങ്ങള്‍ക്കായി
429 കോടി രൂപ, ഹോട്ട് ലൈന്‍ സുരക്ഷാ ഉറപ്പാക്കുന്നതിനായി 9.12 കോടി രൂപ എന്നിങ്ങനെയായാണ് ചെലവുകള്‍.

84 രാജ്യങ്ങളാണ് മോദി പ്രധാനമന്ത്രിയായി സന്ദര്‍ശനം നടത്തിയതെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.രാജ്യം നോട്ട് നിരോധനപ്രതിസന്ധിയിലായിരിക്കെ ജപ്പാനിലേക്ക് വിമാനം കയറിയ മോദിയുടെ സമീപനം രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.

റുവാണ്ടയ്ക്കായി 200 പശുക്കളെ സമ്മാനിച്ച മോദിയുടെ നടപടിയും പരിഹാസത്തിനും വിമര്‍ശനത്തിനും കാരണമായി.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് റെക്കോര്‍ഡുണ്ടാക്കാന്‍ മോദി പരിശ്രമിച്ചേക്കുമോയെന്ന പരിഹാസമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News