മലബാറില്‍ ബിജെപി ഹര്‍ത്താല്‍ ഭാഗികം; ഭൂരിഭാഗം ഓട്ടോ, ടാക്‌സികളും നിര്‍ത്തിലിറങ്ങി

മലബാറില്‍ ബി ജെ പി ഹര്‍ത്താല്‍ ഭാഗികം. ഭൂരിഭാഗം ഓട്ടോ, ടാക്‌സികളും നിര്‍ത്തിലിറങ്ങി. കെഎസ്ആര്‍ടിസി ജില്ലാ കേന്ദ്രങ്ങളില്‍ പോലീസ് സുരക്ഷയില്‍ സര്‍വീസ് നടത്തി. ഹര്‍ത്താല്‍ മറവില്‍ പാലക്കാട് മൂന്ന് കെഎസ്ആര്‍ടിസി ബസ്സുകള്‍ ബി ജെ പിക്കാര്‍ എറിഞ്ഞു തകര്‍ത്തു. ഒടിയന്‍ സിനിമയേയും ഹര്‍ത്താല്‍ കാര്യമായി ബാധിച്ചില്ല.

പതിവ് ഹര്‍ത്താലില്‍ നിന്ന് വ്യത്യസ്തമായിരുന്നു മലബാറിലെ സാഹചര്യം. ഓട്ടോ-ടാക്‌സി സര്‍വീസുകള്‍ സജീവമായിരുന്നു, പോലീസ് സുരക്ഷയില്‍ പ്രധാന സ്ഥലങ്ങളിലേക്ക് കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തി. ബംഗളുരു, സുല്‍ത്താന്‍ ബത്തേരി, മലപ്പുറം, കാസര്‍ഗോട് എന്നിവിടങ്ങളിലേക്ക് കോഴിക്കോട് നിന്ന് പോലീസ് സംരക്ഷണയിലായിരുന്നു യാത്ര.

കോഴിക്കോട് പാളയം മാര്‍ക്കറ്റ് സജീവമായിരുന്നു, ചില കടകളും തുറന്നു. റെയില്‍വെ സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് പോലീസ് യാത്രാ സൗകര്യം ഒരുക്കി. കണ്ണൂരില്‍ കടകള്‍ തുറന്നില്ല. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. കണ്ണൂര്‍ സവിത ഫിലിം സിറ്റിയില്‍ 7 മണിക്ക് നിശ്ചയിച്ചിരുന്ന ഒടിയന്‍ ഷോ യുവമോര്‍ച്ച ഭീഷണിയെ തുടര്‍ന്ന് ഉപേക്ഷിച്ചു.

പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ട 3 ബസുകളുടെ ചില്ലുകള്‍ ബിജെപിക്കാര്‍ തകര്‍ത്തു. പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു സംഭവം. മൂന്ന് ബൈക്കുകളിലായെത്തിയ സംഘമാണ് ബസ്സുകള്‍ക്ക് നേരെ ആക്രമണം നടത്തിയത്
ഒടിയന്‍ സിനിമയെ ഹര്‍ത്താല്‍ ബാധിച്ചില്ല.

കാസര്‍കോട്ട് ഹര്‍ത്താലിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി സ്വകാര്യ ബസ്സുകള്‍ ഓടിയില്ല. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. ഒഡിയന്‍ സിനിമയുടെ ഫാന്‍സ് ഷോ നടന്നു. മലപ്പുറത്ത് ഹര്‍ത്താല്‍ ഭാഗികമായിരുന്നു. കടകള്‍ തുറന്നു. സ്വകാര്യ വാഹനങ്ങളും സര്‍വീസ് നടത്തി.

പെരിന്തല്‍മണ്ണ, മഞ്ചേരി, തിരൂര്‍, മലപ്പുറം തിയ്യറ്ററുകളില്‍ ‘ഒടിയന്‍’ സിനിമ ഹര്‍ത്താല്‍ ദിനത്തില്‍ നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശനം നടന്നത്. വയനാട്ടിലും ഹര്‍ത്താല്‍ കാര്യമായ ചലനം സൃഷ്ടിച്ചില്ല. കെഎസ്ആര്‍ടിസി യും കാര്യ വാഹനങ്ങളും തടസ്സമില്ലാതെ സര്‍വീസ് നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News