ബാലതാരമായെത്തി…ലഷ്‌കറില്‍ ചേര്‍ന്നു ..ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..

ശ്രീനഗറിനടുത്ത് മുജ്ഗുഡില്‍ കൊല്ലപ്പെട്ടത് ബോളിവുഡ് ചിത്രം ഹൈദറിലെ ബാലതാരം സാഖിബ് ബിലാല്‍. കഴിഞ്ഞ ഞായറാഴ്ചയാണ് മുജ്ഗുഡില്‍ ലഷ്‌കര്‍ ഭീകരരും സൈന്യവുമായി 18 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇതില്‍ ഭീകരനൊപ്പം രണ്ട് കുട്ടികളും കൊല്ലപ്പെട്ടിരുന്നു. ഇതിലൊരാളാണ് ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിയായ സാഖിബ് ബിലാല്‍.

കശ്മീര്‍ പ്രമേയമാണ് 2014 ല്‍ റിലീസ് ചെയ്ത ഹൈദര്‍ സിനിമയിലുള്ളത്. ഷാഹിദ് കപൂറും താബുവും മുഖ്യ അഭിനേതാക്കളായെത്തിയ ചിത്രത്തിലെ ബാലതാരമായ സാഖിബ് ബിലാല്‍ കഴിഞ്ഞ ഓഗസ്റ്റ് 31നാണ് മറ്റൊരു ഒമ്പതു വയസുകാരനൊപ്പം വീടുവിട്ടത്.തീയേറ്റര്‍ ആര്‍ടിസ്റ്റായിരുന്നു ബിലാല്‍.

ഇവര്‍ അജ്ഞാതനായ ഒരാളോടൊപ്പം ബൈക്കില്‍ കയറി പോകുന്നത് ചിലര്‍ കണ്ടിരുന്നു. ബിലാലിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു വീട്ടുകാര്‍. അതിനിടെയാണ് ഏറ്റുമുട്ടലില്‍ അവന്‍ കൊല്ലപ്പെട്ടുവന്നെ വിവരമറിയുന്നത്. ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ് ഇതെന്ന് ബിലാലിന്റെ കുടുംബം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News