അജ്ഞാതര്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച മകളെ സിനിമാ സ്‌റ്റൈലില്‍ രക്ഷപെടുത്തി ഒരു അച്ഛന്‍

അജ്ഞാതര്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച മകളെ സിനിമാ സ്‌റ്റൈലില്‍ രക്ഷപെടുത്തി ഒരു അച്ഛന്‍. ഗുരുഗ്രാമിലെ ശിവാജി നഗറില്‍ കൂട്ടുകാരിയുടെ വീട്ടില്‍ പോയി മടങ്ങുകയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെയാണ് അച്ഛന്‍ സാഹസികമായി രക്ഷപെടുത്തിയത്.

കൂട്ടുകാരിയുടെ വീട്ടില്‍ നിന്നും അച്ഛനൊപ്പം മടങ്ങുന്നതിനിടെയാണ് രണ്ട് പയ്യന്മാര്‍ ഇവരെ പിന്തുടരാന്‍ തുടങ്ങിയത്. തുടര്‍ന്ന് കാറിലെത്തിയ ഇവര്‍ മകളെ കാറിനകത്താക്കി ഓടിച്ചുപോകാന്‍ തുടങ്ങുകയായിരുന്നു.

ഇത് കണ്ട് അച്ഛന്‍ ആദ്യം ഒന്ന് പകച്ചുവെങ്കിലും ഉടന്‍ തന്നെ തന്റെ മോട്ടോര്‍ബൈക്കില്‍ അവരെ പിന്തുടരുകയും ചെയ്‌സ് ചെയ്ത് കാറിന് മുന്നിലെത്തി അച്ഛന്‍ മകളെ രക്ഷിക്കുകയായിരുന്നു.

തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചവര്‍ക്കെതിരെ പൊലീസില്‍ പരാതിയും കൊടുത്തു. സംഭവത്തെ തുടര്‍ന്ന് പോസ്‌കോ ആക്ട് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News