ഗാഗുല്‍ത്തായിലെ കോഴിപോരില്‍ നായകനായി നവജിത്ത് നാരായണന്‍

പ്രിയതാരം ടൊവിനോ തോമസിന്റെ ഫേസ്ബുക്ക് പേജില്‍ ‘നമ്മുടെ പിള്ളേരുടെ പടം’ എന്ന ടാഗ് ലൈനോട് കൂടിയാണ് സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്.  പേരിലെ വ്യത്യസ്ഥത കൊണ്ടും പോസ്റ്ററിലെ വ്യത്യസ്ത്ഥത കൊണ്ടും വൈറലായിരിക്കുകയാണ് ഗാഗുല്‍ത്തായിലെ കോഴിപോര്.

ജിബിറ്റ് ജിനോയ് എന്നീ നവാഗതരാണ് സിനിമ ഒരുക്കുന്നത് ജിബിറ്റിന്റെ കഥയ്ക്ക് ജിനോയ് ജനാര്‍ദ്ദനന്‍ തിരക്കഥ ഒരുക്കുന്നു.

സംസ്ഥാന അവാര്‍ഡ് ജേതാക്കളായ ഇന്ദ്രന്‍സും ,പൗളി വില്‍സണും ജോഡികളായി എത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. കമലിന്റെ ആമിയില്‍ ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയും ,ലില്ലിയില്‍, അലക്‌സ് എന്ന കഥപാത്രം ചെയ്ത നവജിത്ത് നാരായണനാണ് നായക കഥാപത്രത്തെ അവതരിപ്പിക്കുന്നത് വീണ നന്ദകുമാറാണ് നായിക.

ജോളി ചിറയേത്ത്, സോഹന്‍ സീനുലാല്‍, വിജിലേഷ്, കോട്ടയം പ്രദീപ്, തുടങ്ങി പ്രമുഖ താര നിയുമാണ് ചിത്രത്തില്‍ ഉള്ളത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ബിജിബാല്‍ ആണ് സംഗീതം സംസ്ഥാന അവാര്‍ഡ് ജേതാവ് അപ്പു ഭട്ടതിരിയാണ് എഡിറ്റിങ്ങ്, ക്യാമറ രാഗേഷ് നാരായണന്‍ ആര്‍ട്ട് മനു ജഗത്ത്, പി ആര്‍ ഒ എസ് ദിനേശ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News