അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി; പൈലറ്റ് ഉപമുഖ്യമന്ത്രിയാകും

ജയ്പുര്‍:  തര്‍ക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയായി അശോക് ഗെഹ്‌ലോട്ടിനെ തീരുമാനിച്ചു. സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രിയാകും. അതേസമയം രാജസ്ഥാന്‍ പിസിസി അധ്യക്ഷന്‍ സ്ഥാനത്ത് സച്ചിന്‍ തുടരും.

ഇന്നലെ മുതല്‍ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. രാഹുല്‍ ഗാന്ധിയുടെ തീരുമാനം കെ. സി വേണുഗോപാലാണ് മാധ്യമങ്ങളെ അറിയിച്ചത്. മൂന്നാം തവണയാണ് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി ആകുന്നത്. ജയ്പൂര്‍ മെട്രോയുടെ വികസനത്തിന്‍ ഊന്നല്‍ നല്‍കുമെന്ന് ഗെഹ്‌ലോട്ട് അറിയിച്ചു. അതേസമയം രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തിലെത്തിച്ച ജനങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായും സച്ചിന്‍ പൈലറ്റ് അറിയിച്ചു.

ഇന്നലെ പിസിസി ഓഫിസിന് മുന്നില്‍ സച്ചിന്‍ അനുകൂലികളും ഗെഹ്‌ലോട്ട് തമ്മില്‍ എറ്റുമുട്ടിയിരുന്നു. പ്രവര്‍ത്തകരോട് സമന്വയം പാലിക്കണമെന്ന് സച്ചിന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഗെഹ്‌ലോട്ടിനെ തിരഞ്ഞെടുക്കാനുള്ള തീരുമാനത്തില്‍ സച്ചിന്‍ തന്റെ അതൃപ്തി ഹൈക്കമാന്റിനെ അറിയിച്ചതിനെ തുടര്‍ന്നാണ് ചര്‍ച്ചകളും തര്‍ക്കങ്ങളും രൂക്ഷമായത്. രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ നടന്ന ചര്‍ച്ചയില്‍ പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി എന്നിവരും പങ്കെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here