ശ്രീലങ്കയിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് അവസാനം; രാജപക്‌സെ ശനിയാഴ്ച രാജിവെക്കും

കൊളംബോ: ഒരു മാസമായി ശ്രീലങ്കന്‍ രാഷ്ട്രിയത്തില്‍ തുടരുന്ന അനിശ്ചിതത്വങ്ങള്‍ക്ക് അവസാനം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി മഹീന്ദ്ര രാജപക്‌സെയുടെ രാജി. ശനിയാഴ്ച അദ്ദേഹം രാജി വയ്ക്കുമെന്നാണ് അറിയിച്ചത്. ഭൂരിപക്ഷമില്ലാത്ത കാലത്തോളം അദ്ദേഹത്തിന് പ്രധാനമന്ത്രിയായി തുടരാന്‍ കഴിയില്ലെന്ന് നേരത്തെ സുപ്രീം കോടതി അറിയിച്ചിരുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ മകന്‍ രാജിക്കാര്യം അറിയിച്ചത്.

രാജ്യത്തിന്റെ സ്ഥിരതയ്ക്കു വേണ്ടിയാണ് തന്റെ പിതാവിന്റെ രാജിയെന്നും പ്രസിഡന്റ് സിരിസേനയുമായി സഖ്യത്തിലേര്‍പ്പെടുമെന്നും ട്വീറ്റില്‍ പറയുന്നു.

ഭൂരിപക്ഷം തെളിയക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ രാജപക്‌സെയുടെ അധികാരങ്ങള്‍ കോടതി സസ്‌പെന്റ് ചെയ്തിരുന്നു. സിരിസേനയാണ് രാജപക്‌സെയെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്.

നേരത്തെ പാര്‍ലമെന്റില്‍ അദ്ദേഹത്തിനെതിരായി വന്ന രണ്ട് അവിശ്വാസപ്രമേയങ്ങളും പാസായിരുന്നെങ്കിലും അദ്ദേഹം രാജിവെക്കാന്‍ ഒരുക്കമല്ലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here