കെട്ടിടത്തില്‍ നിന്ന് വീണ് പ്രമുഖ ടെലിവിഷന്‍ അവതാരകയ്ക്ക് ദാരുണാന്ത്യം

ലക്‌നോ: കെട്ടിടത്തില്‍ നിന്ന് വീണ് പ്രമുഖ ടെലിവിഷന്‍ അവതാരികയ്ക്ക് ദാരുണാന്ത്യം. നോയ്ഡയില്‍ ബഹുനിലെ കെട്ടിടത്തില്‍ നിന്നും രാധിക കൗശിക് എന്ന രാജസ്ഥാന്‍ സ്വദേശിനിയാണ് മരിച്ചത്.

സുഹൃത്തിനൊപ്പം അന്‍ട്രിക് ഫോറസ്റ്റ് അപ്പാര്‍ട്‌മെന്റിലാണ് രാധിക താമസിച്ചു വന്നിരുന്നത്. ഈ അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്നാണ് യുവതി താഴേക്ക് വീണതും.

അപകടം നടക്കുന്ന സമയത്ത് ഇരുവരും മദ്യപിച്ചിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ജയ്പൂര്‍ സ്വദേശിനിയാണ് ഇവര്‍.നാലു മാസത്തോളമായി ദില്ലിയില്‍ താമസിച്ച് വരികയായിരുന്നു. മരണത്തില്‍ സഹപ്രവര്‍ത്തകൻ സംശയത്തിന്‍റെ നി‍ഴലിലാണ്.
മരണം നടന്ന ദിവസം ഇവരുടെ വീട്ടില്‍ പാര്‍ട്ടി ഉണ്ടായിരുന്നുവെന്നും നിരവധി മദ്യക്കുപ്പികള്‍ വീട്ടില്‍ നിന്നും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
സീ ന്യൂസിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ രാഹുല്‍ അവസ്തിയാണ് ഇപ്പോള്‍ സംശയത്തിന്‍റെ നി‍ഴലില്‍ ഉള്ളത്.
സംഭവദിവസം ഇവര്‍ രാധികയുടെ കൂടെയുണ്ടായിരുന്നു..മരണം കൊലപാതകമാണോ ആത്മഹത്യയോ അതോ അപകടമരണമാണോ എന്ന് അന്വേഷിച്ചു വരികയാണ് പൊലീസ്. ഇവരുടെ ഫോണില്‍ നിന്നും ചില തെളിവുകള്‍ ലഭിച്ചുവെന്നും പൊലീസ് പറയുന്നു
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News