ഒടിയനെ വരവേല്‍ക്കാനൊരുങ്ങി യുഎഇ; മലയാള സിനിമയ്ക്ക് ഗള്‍ഫില്‍ ഇത്രയേറെ സ്‌ക്രീനുകള്‍ കിട്ടുന്നത് ഇതാദ്യം

അബുദാബി: ഒടിയനെ വരവേല്‍ക്കാനൊരുങ്ങി ഗള്‍ഫ് രാജ്യം. യുഎഇയില്‍ മാത്രമായി ഒടിയന് 480 പ്രദര്‍ശനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. യുഎഇ ഒഴികെയുള്ള മറ്റു എല്ലാ ജി സി സി രാജ്യങ്ങളിലുമായി അറുനൂറിലധികം പ്രദര്‍ശനങ്ങളും ആണ് ഇന്ന് ഒരുക്കിയിരിക്കുന്നത്.

ഇന്ന് രാവിലെ ആറ് മണി മുതല്‍ക്ക് വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ച പ്രദര്‍ശനങ്ങള്‍ നാളെ പുലര്‍ച്ചെ മൂന്നു മണി വരെ തുടരും. ആദ്യ പ്രദര്‍ശനത്തിന് മുന്‍കൂട്ടി ടിക്കറ്റ് എടുത്ത ആരധകര്‍ രാവിലെ മുതല്‍ തന്നെ തീയേറ്ററുകളില്‍ എത്തി ആഷോഷം ആരംഭിച്ചു.

ആദ്യമായാണ് ഒരുമലയാള സിനിമയ്ക്ക് ഗള്‍ഫില്‍ ഇത്രയേറെ സ്‌ക്രീനുകള്‍ കിട്ടുന്നത്. സാങ്കേതികമായി വളരെ മുന്‍നിരയില്‍ നില്‍ക്കുന്ന ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് ഗള്‍ഫില്‍ റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ചിരിക്കുന്നത്.

കേരളത്തിലും ഒടിയന് വളരെ നല്ല സ്വീകാര്യതയായിരുന്നു. ഹര്‍ത്താല്‍ ദിനത്തിലാണ് ഒടിയന്‍ റിലീസ് ചെയ്തതെങ്കിലും സിനിമ കാണാനെത്തുന്ന ആരാധകരുടെ എണ്ണത്തില്‍ ഒരു കുറവും ഉണ്ടായിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel