ഗ്വാളിയാര്‍ ബിഷപ്പ് വാഹനാപകടത്തില്‍ മരിച്ചു

ഗ്വാളിയോര്‍: ഗ്വാളിയാര്‍ ബിഷപ്പ് വാഹനാപകടത്തില്‍ മരിച്ചു. ഗ്വാളിയോര്‍ രൂപത ബിഷപ്പ് മാര്‍ തോമസ് തെന്നാട്ട് ആണ് വാഹനാപകടത്തില്‍ മരിച്ചത്. കോട്ടയം അതിരൂപത അംഗമായ അദ്ദേഹം രൂപതയുടെ കീഴിലുള്ള സ്‌കൂളിലെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുന്ന വഴിയ്ക്ക് കാര്‍ അപകടത്തില്‍പ്പെട്ടാണ് മരിച്ചത്.

അപകടം നടന്ന ഉടന്‍ തന്നെ ബിഷപ്പിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷ നടത്തിയ ശേഷം ഗ്വാളിയോര്‍ സെന്റ് ജോസഫ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

2016 ഒക്ടോബര്‍ 18നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇദ്ദേഹത്തെ ഗ്വാളിയോര്‍ രൂപത ബിഷപ്പായി നിയമിച്ചത്. കോട്ടയം അതിരൂപതാംഗവും ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ഇടവകാംഗവുമാണ് മാര്‍ തോമസ് തെന്നാട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News