റായ്പൂര്‍: ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രിയാരാകുമെന്ന് ഇന്നറിയാം. പിസിസി അധ്യക്ഷൻ ഭൂപേഷ് ബാഗൽ, മുന്‍ പ്രതിപക്ഷ നേതാവായ ടി എസ് സിംഗ്ദിയോ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.

ഇന്നലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇരുവരുമായി ചർച്ച നടത്തിയിരുന്നു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ് ഇവിടെ അധികാരം പിടിച്ചെടുത്തത്.

15 വര്‍ഷംനീണ്ടു നിന്ന ബിജെപി ഭരണത്തെ തൂത്തെറിഞ്ഞ കോണ്‍ഗ്രസ് 90ല്‍ 68 സീറ്റുകള്‍ നേടി.
നേരത്തെ, മധ്യപ്രദേശില്‍ കമല്‍നാഥിനേയും രാജസ്ഥാനില്‍ അശോക് ഗെഹ്‍ലോട്ടിനേയും മുഖ്യമന്ത്രയായി രിതഞ്ഞടുത്തിരുന്നു.