ഒടിയന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ തീയറ്ററിലെത്തി മണിക്കൂറുകള്‍ക്കകം ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍. തമിഴ് എംവി എന്ന വെബ്‌സൈറ്റിലാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് അപ്ലോഡ് ചെയ്തിരിക്കുന്നത്

വെള്ളിയാഴ്ച പുലര്‍ച്ച നാലരയോടെ ലോക െമമ്പാടും റിലീസ് ചെയ്ത സിനിമ വൈകിട്ട് മൂന്ന് മണിയോടെയാണ് ചിത്രം ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യപ്പെട്ടത്.

പുതിയ സിനിമകളുടെ വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്ന വെബ് സൈറ്റുകള്‍ ഉടന്‍ ബ്ലോക്ക് ചെയ്യണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു.

ഇന്റര്‍നെറ്റ് കമ്പനികള്‍ക്കും കേബിള്‍, ഡിഷ് ഓപ്പറേറ്റര്‍മാര്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദേശവും നല്‍കിയിരുന്നു. ഒടിയന്‍ റിലീസ് ചെയ്യുന്ന സാഹചര്യത്തില്‍ നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഉത്തരവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here