ഇന്ത്യന്‍ കറന്‍സികള്‍ക്ക് നിരോധനം

കാഠ്മണ്ഡു: ഇന്ത്യന്‍ കറന്‍സികള്‍ക്ക് നേപ്പാളില്‍ നിരോധനം. 2000, 500, 200 ഇന്ത്യന്‍ കറന്‍സികള്‍ക്കാണ് നിരോധനം. ഇന്ത്യന്‍ രൂപ യാതൊരു വിധ നിയമ വിലക്കുകളുമില്ലാതെ ഉപയോഗിക്കാന്‍ കഴിയുന്ന രാജ്യമായിരുന്നു നേപ്പാള്‍.

2000, 500, 200 ഇന്ത്യന്‍ കറന്‍സികള്‍ നിരോധിച്ച അറിയിപ്പ് സര്‍ക്കാര്‍ ഔദ്യോഗികമായി ജനങ്ങളെ അറിയിച്ചു. വിനോദ സഞ്ചാരികളെയും ഇന്ത്യയില്‍ ജോലിചെയ്യുന്ന നേപ്പാള്‍ സ്വദേശികളെയും പുതിയ ഉത്തരവ് പ്രതികൂലമായി ബാധിക്കും.

ഇന്ത്യന്‍ കറന്‍സികള്‍ നേപ്പാളില്‍ സ്വദേശികളോ സന്ദര്‍ശനത്തിനായി വരുന്ന ഇന്ത്യക്കോരോ കൈവശം വയ്ക്കരുതെന്നാണ് പുതിയ ഉത്തരവ്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News