ബഹറിനില്‍ മലയാളി ഉള്‍പ്പടെ രണ്ട് ഇന്ത്യക്കാര്‍ ദുരൂഹ സാഹചര്യത്തില്‍ ജീവനൊടുക്കിയ നിലയില്‍

മനാമ: ബഹറിനില്‍ മലയാളി ഉള്‍പ്പടെ രണ്ട് ഇന്ത്യക്കാര്‍ ദുരൂഹ സാഹചര്യത്തില്‍ ജീവനൊടുക്കിയ നിലയില്‍. തൃശ്ശൂര്‍ സ്വദേശി സുകുമാരമേനോന്റെ മകന്‍ സുനില്‍ മേനോനും (44) തമിഴ്നാട് സ്വദേശി അനന്തം ശിവപ്രകാശനുമാണ് (49) മരിച്ചത്.

സുനില്‍ മേനോനെ ഗുദേബിയയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം സല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്കയയ്ക്കും.

അല്‍ വഹാ ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ ജോലിചെയ്യുകയാണ് അനന്തം ശിവപ്രകാശന്‍. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് റിഫയിലെ താമസസ്ഥലത്താണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പോലീസെത്തി അനന്തം ശിവപ്രകാശന്റെ മൃതദേഹം സല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. രണ്ട് സംഭവത്തിലും പോലീസ് കേസെടുത്തിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയായ ശേഷം ഇരുവരുടെയുംമൃതദേഹങ്ങള്‍ നാട്ടിലെത്തിയ്ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News