പരസ്യമദ്യപാനം തടയാനെത്തിയ എസ്‌ഐയെ ആക്രമിച്ചു; യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും മഹിളാ മോർച്ചാ നേതാവിന്റെ മകനുമടക്കം മൂന്ന് പേർ പിടിയിൽ

കോട്ടയം: പരസ്യമദ്യപാനം തടയാനെത്തിയ എസ്‌ഐയെ ആക്രമിച്ചു. മുൻ ഗുണ്ടാസംഘാംഗമായ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും മഹിളാ മോർച്ചാ നേതാവിന്റെ മകനുമടക്കം മൂന്ന് പേർ പിടിയിൽ.

കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ടോം മാത്യുവിന് നേരെ ആക്രമണമുണ്ടായത്.

സംഭവത്തിൽ യൂത്ത് കോൺഗ്രസ് കോട്ടയം മണ്ഡലം സെക്രട്ടറിയും മൂലേടം സ്വദേശിയുമായ മുഹമ്മദ് ഷെരീഫ്, മഹിളാ മോർച്ച ജില്ലാ ഭാരവാഹിയുടെ മകനും വേളൂർ വാഴേപറമ്പ് പനയ്ക്ക ചിറ വീട്ടിൽ അരുൺ മോഹൻ, കിളിരൂർ നാഷാദ് മൻസിലിൽ നിഷാദ് എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തു.

പൊലീസ് വാഹനത്തിലേക്ക് ഇടിച്ചു കയറ്റാൻ ശ്രമിച്ച കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് കോടതിയിൽ ഹാജരാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News