ജമ്മുകാശ്മീരില്‍ വീണ്ടും സംഘര്‍ഷം; ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 7 പേര്‍ കൊല്ലപ്പെട്ടു

ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ സംഘര്‍ഷം. ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാനും ആറുനാട്ടുകാരുമുള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ടു.

ഭീകരരുമായി ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ സൈനികരെ തടയാനെത്തിയ നാട്ടുകാരില്‍ ചിലരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. പുല്‍വാമയിലെ സിര്‍നൂ വില്ലേജില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ നടത്തിയത്. സൈന്യവും പൊലീസും സിആര്‍പിഎഫും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്.

അബിദ് ഹുസൈന്‍, അമിര്‍ അഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ട നാട്ടുകാരില്‍ രണ്ടുപേര്‍.സൈനിക നടപടി തടസപ്പെടുത്താനെത്തിയ നാട്ടുകാരെ നേരിടാന്‍ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്റര്‍നെറ്റ് സൗകര്യവും ബനിഹാളിലേക്കുള്ള മുഴുവന്‍ ഗതാഗത മാര്‍ഗങ്ങളും താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News