2019 യുഎഇ സഹിഷ്ണുതാ വര്‍ഷമായി ആചരിക്കും.

2019 യുഎഇ സഹിഷ്ണുതാ വര്‍ഷമായി ആചരിക്കും. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ശൈഖ് ഖലീഫ കാണിച്ച് തന്ന മാതൃകയിലും ശൈലിയിലും മാനുഷിക മൂല്യങ്ങള്‍ നമ്മുടെ ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട സംഗതിയായിരിക്കും ഈ വര്‍ഷാചരണം എന്ന് പ്രഖ്യാപന വേളയില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.
2018ലെ സായിദ് വര്‍ഷാചാരണത്തിന്റെ വിപുലീകരണമായിരിക്കും 2019ലെ സഹിഷ്ണുതാ വര്‍ഷാചരണമെന്ന് എന്ന് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. പുതിയ നയങ്ങളും നിയമനിര്‍മ്മാണങ്ങളും വഴി യുഎഇ സമൂഹത്തിനിടയില്‍ പ്രത്യേകിച്ച് യുവജനങ്ങള്‍ക്കിടയില്‍ വ്യത്യസ്ത സംസ്‌കാരങ്ങള്‍ക്കായുള്ള സഹിഷ്ണുത കൂടുതല്‍ ശക്തിപ്പെടുത്താന്‍
ഇത് ഉപകരിക്കുമെന്നും അധികൃതര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News