റായ്ബറേലിയില്‍ എത്തുന്ന മോദിക്ക് നേരെ കരിങ്കൊടി കാട്ടാനൊരുങ്ങി മഹിളാ കോണ്‍ഗ്രസ്

ലഖ്‌നൗ:  സോണിയ ഗാന്ധിയുടെ സ്വന്തം മണ്ഡലത്തില്‍ നാളെ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ മഹിളാ കോണ്‍ഗ്രസ്. ഉത്തര്‍പ്രദേശിലെ റായ്ബറേലിയാണ് സോണിയാ ഗാന്ധിയുടെ മണ്ഡലം. സോണിയാ ഗാന്ധിയെ അധിക്ഷേപിച്ചു എന്നാരോപിച്ചാണ് പ്രധാനമന്ത്രിക്ക് നാളെ മഹിളാ കോണ്‍ഗ്രസ് പ്രതിഷേധത്തിനൊരുങ്ങന്നത്.

രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് യുപിഎ സര്‍ക്കാരിന്റെ വിധവ പെന്ഷ‍ന്‍ അഴിമതിയെ കുറിച്ച് സൂചിപ്പിച്ചപ്പോള്‍ ആണ് മോദി വിവാദപരമായ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസിന്റെ പരമ്പരാഗത മണ്ഡലത്തില്‍ ലോക്‌സഭാ ഇലക്ഷന് മുന്‍പ് തന്റെ സ്ഥാനം ഉറപ്പിക്കുക എന്നതാണ് മോദിയുടെ ലക്ഷ്യം.

പ്രധാനമന്ത്രി സംസാരിക്കുന്ന റാലിയില്‍ കരിങ്കോടി കാണിക്കാനും ഒരുങ്ങകയാണ് മഹിളാ കോണ്‍ഗ്രസ്. സോണിയാ ഗാന്ധിയുടെ കോട്ടയില്‍ എത്തുന്ന മോദി കോണ്‍ഗ്രസിനെ തുറന്നാക്രമിക്കാന്‍ ആണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News