മാരാരിക്കുളത്ത് ന്യായവില ഹോട്ടലുകള്‍ ആരംഭിക്കും തോമസ് ഐസക്ക്

ഇരുപത്തിയഞ്ച് രൂപയ്ക്ക് ഊണ് നല്‍കാന്‍ കഴിയുന്ന ന്യായവില ഹോട്ടലുകള്‍ ആരംഭിക്കുമെന്ന് ഡോ.തോമസ് ഐസക്ക് പറഞ്ഞു. വിശപ്പ് രഹിതമാരാരിക്കുളം പദ്ധതിയുടെ രണ്ടാം വര്‍ഷ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാരാരിക്കുളത്ത് നാല് ഗ്രാമപഞ്ചായത്തുകളിലായി 80 വാര്‍ഡുകളിലെ 400 പേര്‍ക്കാണ് വിശപ്പ് രഹിതമാരാരിക്കുളം പദ്ധതി വഴി ഭക്ഷണം വിതരണം ചെയ്ത് വരുന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഒരു മുടക്കവും കൂടാതെ ഭക്ഷണ വിതരണം സാദ്ധ്യമായത് ഉദാരമതികളുടെ സംഭാവനയാലാണെന്ന് ഐസക്ക് പറഞ്ഞു.

ഏതാണ്ട് 150 ന് മേല്‍ സന്നദ്ധ പ്രവര്‍ത്തകരാണ് പ്രതിദിനം ഭക്ഷണ വിതരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇതുവഴി ജനകീയരാഷ്ട്രീയ പാരമ്പര്യം തിരിച്ചുപിടിക്കാനായെന്നും ഐസക്ക് പറഞ്ഞു.

പി. കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്റെ ജനകീയ അടുക്കളയില്‍ പാചകം ചെയ്താണ് ഭക്ഷണം വീടുകളില്‍ എത്തിച്ച് കൊടുക്കുന്നത്. വിശേഷ ദിവസങ്ങളില്‍ ഈ പദ്ധതിയോട് ചേര്‍ന്ന് നിന്ന് ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്ത നിരവധിയാളുകളുണ്ട്. തുടര്‍ന്നും ഈ പിന്തുണ ഉണ്ടാവണമെന്ന് തോമസ് ഐസക്ക് പറഞ്ഞു.

കണ്ണര്‍കാട് നടന്ന സമ്മേളനം ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. രണ്ടാം വര്‍ഷത്തിലേക്കുള്ള ആദ്യ സംഭാവന തൃശൂര്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ഭാരവാഹികളില്‍ നിന്നും ധനമന്ത്രി ഏറ്റുവാങ്ങി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീന സനല്‍കുമാര്‍, സി.പി.ഐ. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജി.കൃഷ്ണപ്രസാദ്, സി പി ഐ എം കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി എസ്.രാധാകൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എം എസ് സന്തോഷ്, ജെ.ജയലാല്‍, ഇന്ദിരാ തിലകന്‍, കവിതാ ഹരിദാസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ പി സ്‌നേഹജന്‍, ജില്ലാ പഞ്ചായത്തംഗം പി.എ. ജുമൈലത്ത്, പുന്നപ്ര ശാന്തി ഭവന്‍ ഡയറക്ടര്‍ ആല്‍ബിന്‍, ട്രസ്റ്റ് ഭാരവാഹികളായ അഡ്വ.ആര്‍.റിയാസ്, വി കെ ഉല്ലാസ്, ടി.എസ്.സുനീഷ് ദാസ്, ഡോ.ബിന്ദുഅനില്‍, തുടങ്ങിയവര്‍ സംസാരിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ പി.വിനീതന്‍ അദ്ധ്യക്ഷനായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News