രാഷ്ട്രമാതാവായി പശുവിനെ പ്രഖ്യാപിക്കണമെന്ന പ്രമേയത്തെ എതിര്‍ത്തത് സിപിഎം മാത്രം

ന്യൂഡല്‍ഹി: പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണം എന്ന ആവശ്യവുമായി ഹിമാചല്‍ നിയമസഭയില്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന പ്രമേയത്തെ എതിര്‍ത്തത് സിപിഎം മാത്രം. പ്രമേയം വന്നതിന് പിന്നാലെ ഭരണകക്ഷിയായ ബിജെപി അതിനെ പിന്തുണയ്ക്കുകയും പ്രമേയം പാസാക്കി കേന്ദ്ര സര്‍ക്കാരിന് അയക്കുകയും ചെയ്തു.

തിയോഗ് മണ്ഡലത്തില്‍ നിന്നും വിജയിച്ച സിപിഎം എംഎല്‍എ രാകേഷ് സിംഗ് ഒഴികെ മറ്റാരും തന്നെ ഈ പ്രമേയത്തെ എതിര്‍ത്തില്ല. രാജ്യത്തെ സാംസ്‌കാരിക വൈവിധ്യമോ സ്വതന്ത്ര്യസമരത്തിന്റെ സത്ത എന്താണെന്നോ ചിന്തിക്കാതെയാണ് പ്രമേയം പാസാക്കാന്‍ കോണ്‍ഗ്രസും ബിജെപിയും തയ്യാറായതെന്ന് രാകേഷ് പറഞ്ഞു.

കോണ്‍ഗ്രസിന്റെ എംഎല്‍എ ആയ അനിരുദ്ധ് സിങാണ് ഈ പ്രമേയം കൊണ്ടുവന്നത്. പശുവിന്റെ പേരില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളും അക്രമങ്ങളും സംഘപരിവാര്‍ സംഘടനകള്‍ വ്യാപിപ്പിക്കുമ്പോഴാണ് ഹിമാചല്‍ നിയമസഭയില്‍ പ്രമേയം പാസാക്കിയത്. ബിജെപി അധികാരത്തിലുള്ള ഉത്തരാഖണ്ഡ് നിയമസഭയിലും ഇതേ പ്രമേയം പാസാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News