സന്നിധാനത്ത് ക്യാമറകള്‍ക്കും മൊബൈല്‍ ഫോണിനും നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി ദേവസ്വം ബോര്‍ഡ്; മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ബാധകമല്ല

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് പുതിയ നീക്കത്തിനൊരുങ്ങി ദേവസ്വം ബോര്‍ഡ് സന്നിധാനത്ത് ക്യാമറകള്‍ക്കും മൊബൈല്‍ ഫോണിനും നിയന്ത്രണമേര്‍പ്പെടുത്താനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. എന്നാല്‍ മാധ്യമങ്ങള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.

പതിനെട്ടാംപടിക്കു മുകളില്‍ മൊബൈല്‍ ഫോണിനും വീഡിയോ ക്യാമറകള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.

മൊബൈല്‍ ഫോണുകളും ക്യാമറകളും ഉപയോഗിച്ച് ശ്രീകോവിലിനകത്തെ ചിത്രങ്ങള്‍ വരെ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നും സമൂഹ മാധ്യമങ്ങളില്‍ സന്നിധാനത്തെ ചിത്രങ്ങള്‍ പ്രചരിക്കുന്നത് ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നുമാണ് പുതിയ നടപടി.
പുതിയ തീരുമാനത്തെ തുടര്‍ന്ന് തീര്‍ത്ഥാടകരുടെ മൊബൈല്‍ ഫോണുകള്‍ ടോക്കണ്‍ സംവിധാനത്തിലൂടെ സൂക്ഷിച്ചു വെയ്ക്കുവാനുള്ള സംവിധാനങ്ങള്‍ ഒരുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എ പത്മകുമാര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News