വിക്രമാദിത്യന്‍ എന്ന സിനിമയില്‍ ദുല്‍ഖര്‍ ഉണ്ണി മുകുന്ദനെ മസിലളിയന്‍ എന്ന് വിളിച്ചത് വെറുതെയായില്ല. മസിലളിയന്റെ യഥാര്‍ത്ഥ കരുത്തറിഞ്ഞിരിക്കുകയാണ് പാലക്കാട് എന്‍എസ്എസ് കോളജിലെ വിദ്യാര്‍ഥികള്‍.

കോളജിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഉണ്ണിമുകുന്ദന്‍. താരം അടുത്തെത്തിയതോടെ ആവേശം മൂത്ത് സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന വേലിക്കെട്ട് ഭാരം താങ്ങനാവാതെ താഴേക്ക് വീഴുകയായിരുന്നു.

എന്നാല്‍ പെട്ടെന്ന് തന്നെ കുട്ടികള്‍ വീഴാതിരിക്കാനായി ആ വേലിക്കെട്ട് ഉണ്ണിമുകുന്ദന്‍ തന്റെ കൈകള്‍ കൊണ്ട് താങ്ങി നിര്‍ത്തുകയായിരുന്നു. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. താരം തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്.