ഒടിയനെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നു; വെളിപ്പെടുത്തലുമായി ഭാഗ്യലക്ഷ്മി – Kairalinewsonline.com
DontMiss

ഒടിയനെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നു; വെളിപ്പെടുത്തലുമായി ഭാഗ്യലക്ഷ്മി

അതേസമയം തന്റെ കന്നി ചിത്രത്തെ തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന് ശ്രീകുമാര്‍ മേനോന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

തിരുവനന്തപുരം: ഒടിയനെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് വെളിപ്പെടുത്തലുമായി ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ചിത്രത്തിന്റെ പേരിലുള്ള വിവാദങ്ങള്‍ക്കു പിന്നില്‍ ആരെന്ന് എല്ലാവര്‍ക്കും മനസിലാകുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

അതേസമയം തന്റെ കന്നി ചിത്രത്തെ തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന് ശ്രീകുമാര്‍ മേനോന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീകുമാര്‍ മേനോന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ലെന്ന കാരണം കൊണ്ട് സിനിമയെ താഴ്ത്തിക്കെട്ടുന്നത് ശരിയാണോ എന്ന് പുന:പരിശോധിക്കണമെന്ന് നടന്‍ നീരജ്  മാധവും പറഞ്ഞിരുന്നു.

To Top