“നവോത്ഥാനമൂല്യം സംരക്ഷിക്കപ്പെടണം; വനിതാ മതിലിന് എന്‍റെ പിന്തുണ”: മഞ്ജു വാര്യര്‍

തിരുവനന്തപുരം: താന്‍ വനിതാമതിലിനൊപ്പമെന്ന് നടി മഞ്ജു വാര്യര്‍. നവോത്ഥാനമൂല്യം സംരക്ഷികണമെന്നും സ്ത്രീ പുരുഷ സമത്വം അനിവാര്യമാണെന്നും മഞ്ജു. കേരളം മുന്നോട്ടു പോകട്ടെനയെന്നും മഞ്ജു ആശംസകളര്‍പ്പിച്ചു.


നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗത്തിലാണ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ സംഘടിപ്പിക്കാനുള്ള തീരുമാനമെടുത്തത്.

സ്ത്രീമുന്നേറ്റ ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ല് വനിതാമതിലിലൂടെ കേരളം സൃഷ്ടിക്കുകയാണ്. കാസര്‍കോടുമുതല്‍ തിരുവനന്തപുരംവരെ 620 കിലോമീറ്റര്‍ ദൂരത്തിലാണ് ഇത് രൂപംകൊള്ളുന്നത്.

നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുകയെന്ന മുദ്രാവാക്യമാണ് വനിതാമതില്‍ മുന്നോട്ടുവയ്ക്കുന്നത്. സ്ത്രീക്കും പുരുഷനും ജീവിതത്തിന്റെ സമസ്തമേഖലയിലും തുല്യത വേണമെന്ന ഭരണഘടനാതത്വങ്ങള്‍ പ്രായോഗികമാക്കാനുള്ള ഇടപെടല്‍ കൂടിയാണ് മുന്നേറ്റം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here