ജനമനസ്സുകളിൽ ജ്വലിക്കുന്ന ഓർമ്മയായി സഖാവ് മാഹീൻ

RSS ക്രിമിനലുകള്‍ അരുംകൊല ചെയ്ത സഖാവ് മാഹിന്‍ രക്തസാക്ഷിത്വം വരിച്ചിട്ട് 2018 ഡിസംബര്‍ 16 ന് 12 വര്‍ഷം തികയുകയാണ്.കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്ത് കലാപത്തിന് കോപ്പ് കൂട്ടിയ RSS ക്രിമിനല്‍ സംഘം മാഹീനെ വെട്ടി നുറുക്കിയത് ആശുപത്രി കിടക്കായിലിട്ടാണ്.

ചാലക്കുടി മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയും സിഐടിയുവിന്റെയും,ഡി വൈ എഫ് ഐയുടെയും, സിപിഐ എമ്മിന്റെയും സജീവ പ്രവര്‍ത്തകനുമായിരുന്ന മാഹിന്‍ ആര്‍എസ്എസുകാരുടെ നോട്ട പുള്ളിയായത് മതനിരപേക്ഷ ബോധം ഉയര്‍ത്തി പിടിച്ചു എന്ന ഒറ്റ കാരണത്താലാണ്.

ചുമട്ടു തൊഴിലാളികളിക്കിടയില്‍ പുരോഗമന പ്രസ്ഥാനത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിച്ച സഖാവ് മാഹീനെ RSS സംഘം വെട്ടി വീഴ്ത്തി, അടങ്ങാത്ത പോരാട്ട വീര്യത്താലും പതറാത്ത മന കരുത്താലും മാഹീന്‍ ആ വര്‍ഗീയ ശാക്തികളുടെ വാളുകള്‍ക്ക് മുന്നില്‍ കീഴടങ്ങിയില്ല. ക്രൂരമായ ആക്രമണത്തിനിരയായി കാലില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാഹീനെ പോലും RSS സംഘത്തിന് ഭയമായിരുന്നു.

എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത വിധം ആശുപത്രി കിടക്കയില്‍ തളര്‍ന്ന് കിടന്നിരുന്ന മാഹീനെ മതാന്ധതയില്‍ കാഴ്ച്ച നശിച്ച വര്‍ഗീയ തെമ്മാടി കൂട്ടം കിടക്കയിലിട്ട് വെട്ടിനുറുക്കി. 49 വെട്ടുകളാണ് അന്ന് മാഹീന്റെ ശരീരത്തിലുണ്ടായിരുന്നത്.ചാലക്കുടി പോട്ട ധന്യ ആശുപത്രിയിലെ ഓര്‍ത്തോ വാര്‍ഡിലെ മുറിയില്‍ വെച്ച് 2006 ഡിസംബര്‍ 16ന് സഖാവ് മാഹീന്‍ ധീരരക്തസാക്ഷിത്വം വഹിചു.

സാധാരണക്കാരുടെ അഭയകേന്ദ്രമായ ഒരു ആതുരാലയം തന്നെ കൊലപാതകത്തിന് തിരഞ്ഞെടുത്തതിലൂടെ RSS എന്ന ഭീകര സംഘടനയുടെ മറ്റൊരു ക്രൂരതക്ക് കൂടി കേരളം സാക്ഷ്യം വഹിച്ചു.ഡി.വൈ.എഫ്.ഐ യുടെ ഉശിരനായ പ്രവര്‍ത്തകനായ മാഹിനെ കൊല ചെയ്ത് സഖാക്കളുടെ ആത്മവിശ്വാസം തകര്‍ത്ത് പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താം എന്ന സംഘപരിവാരങ്ങളുടെ വ്യാമോഹമായിരുന്നു ഈ നിഷ്ടൂര കൊലപാതകത്തിന് പിന്നില്‍ എന്നാല്‍ ഇന്ന് സഖാവ് മഹീന്റെ പ്രസ്ഥാനം സമാനതകളില്ലാത്ത മുന്നേറ്റങ്ങളുടെ പാതയിലാണ്.

മതേതര ജനാധിപത്യ മൂല്യങ്ങള്‍ തകര്‍ത്ത് വര്‍ഗ്ഗീയതയും വിദ്വേഷവും വളര്‍ത്താന്‍ ശ്രമിക്കുന്ന ക്ഷുദ്ര ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ സഖാവ് മാഹിന്റെ സ്മരണകള്‍ നമുക്കെല്ലാം കരുത്ത് പകരുക തന്നെ ചെയ്യും. രക്തസാക്ഷി ധീരനാണ് എല്ലാത്തരം മറവികള്‍ക്കെതിരെയും ഓര്‍മ്മപ്പെടുത്തലായ് അവന്‍ കടന്നു വന്നുകൊണ്ടിരിക്കുക തന്നെയാണ്.മാഹീന്റെ കബറില്‍ കൊത്തിവച്ച പോലെ ‘തിരുനല്‍വേലിക്കാരന്‍ ഷാഹുല്‍ ഹമീദ് മകന്‍ സഖാവ് ടി.എസ് മാഹീന്‍’ന്റെ ഓര്‍മ്മകള്‍ക്ക് മരണമില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel