ട്രാൻസ്ജെന്‍റേ‍ഴ്സിന്‍റെ ശബരിമല സന്ദര്‍ശനം; നിയമപരമായ വ്യക്തത ആവശ്യമെന്ന് പൊലീസ്

ശബരിമലയിലേക്ക് ട്രാൻസ്ജെന്‍ററുകൾ പോകുന്ന വിഷയത്തിൽ നിയമപരമായ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് പോലീസ്. ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയോട് നിയമോപദേശം തേടുമെന്നും കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ പറഞ്ഞു.

അതേസമയം ദർശത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി നിരീക്ഷണ സമിതിയ്ക്ക് ട്രാൻസ്ജെൻറുകൾ നിവേദനം നൽകി.

അവന്തിക, അനന്യ, തൃപ്തി, രഞ്ചുമോൾ എന്നി ട്രാൻസ്ജന്ററുകളാണ് ശബരിമല ദർശനത്തിനായി പുലർച്ചെ എരുമേലിയിൽ എത്തിയത്. ഇവർ സ്ത്രീ വേഷത്തിൽ ശബരിമലയിൽ പോയാൽ നാലു പേരുടെ സുരക്ഷ സംബന്ധിച്ച കാര്യത്തിൽ ആശങ്കയുണ്ടെന്നും സ്ത്രീ വേഷം മാറ്റണമെന്നും പൊലീസ് വ്യക്തമാക്കി.

പൊലീസിന്‍റെ ആവശ്യം തള്ളിയതിനെ തുടര്‍ന്ന് ഇവർ കോട്ടയത്തെത്തി ജില്ലാ പൊലീസ് മേധാവി ഹരിശങ്കറുമായി കൂടിക്കാഴ്ച്ച നടത്തി. വിഷയത്തിൽ നിയമപരമായ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ പറഞ്ഞു.

ദർശനത്തിന് അനുമതി തേടി, ഹൈക്കോടതി നിയോഗിച്ച നീരീക്ഷണ സമിതിയ്ക്ക് അപേക്ഷ നൽകുമെന്ന് നാലംഗ സംഘം വ്യക്തമാക്കി.

അതേ സമയം, എരുമേലി സ്‌റ്റേഷനിൽ വച്ച് പോലീസ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here