രഞ്ജി ട്രോഫി; ഡല്‍ഹിയെ തകര്‍ത്ത് കേരളം

തിരുവനന്തപുരം: രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് ഇന്നിങ്‌സ് ജയം. തുടര്‍ച്ചയായി തോല്‍വികള്‍ വഴങ്ങിക്കൊണ്ടിരുന്ന കേരളത്തിന് ഈ വിജയം ഒരു ആശ്വാസമാണ്. ബോണസ് പോയിന്റോടു കൂടിയാണ് കേരളം ജയിച്ചത്. എതിരാളികളായ ഡല്‍ഹിയെ ഇന്നിങ്‌സിനും 27 റണ്‍സിനും ആണ് കേരളത്തിന്റെ ജയം.

കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്്കോറായ 320 പിന്തുടര്‍ന്ന ഡല്‍ഹി 139 പുറത്തായി. ഫോളോ ഓണ്‍ വഴങ്ങിയ ഡല്‍ഹി പക്ഷേ രണ്ടാം ഇന്നിംഗ്‌സില്‍ 154 റണ്‍സിന് പുറത്താവുകയായിരുന്നു.

രണ്ട് ഇന്നിങ്‌സുകളിലുമായി 9 വിക്കറ്റ് നേടിയ ജലജ് സക്‌സേനയാണ് ഡല്‍ഹിയെ തകര്‍ത്തത്്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News