മയക്കുമരുന്നുമായി കൊച്ചിയില്‍ സീരിയല്‍ – സിനിമ നടി പിടിയില്‍

കൊച്ചി:  ലഹരി മരുന്നുമായി സീരിയല്‍ നടി കൊച്ചിയില്‍ പൊലീസിന്റെ പിടിയില്‍. സിനിമാസീരിയല്‍ നടി അശ്വതി ബാബുവാണ് മൂന്നര ഗ്രാം എംഡിഎംഎയുമായി തൃക്കാക്കര പോലീസിന്റെ പിടിയിലായത്.

തിരുവനന്തപുരം സ്വദേശിയായ അശ്വതി ബാബുവിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ ഫഌറ്റില്‍ നിന്നാണ് തൃക്കാക്കര എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം ലഹരിമരുന്ന് കണ്ടെത്തിയത്.

അന്താരാഷ്ട്രതലത്തില്‍ നിരോധിച്ച ലഹരിവസ്തു സീരിയല്‍ നടി കൈവശം വച്ചിരിക്കുന്നു എന്ന് രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് ഫ്‌ലാറ്റില്‍ പരിശോധന നടത്തിയത്.

ഇത് കൈവശം വയ്ക്കുന്നത് ഗുരുതര സ്വഭാവത്തിലുള്ള കുറ്റകൃത്യം ആയാണ് കണക്കാക്കുന്നത്. ഗ്രാമിന് 4000 രൂപയോളം വിലവരുന്ന ലഹരി പദാര്‍ത്ഥം നടിയുടെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ ഫ്ലാറ്റില് നിന്നാണ് തൃക്കാക്കര എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്.

ബംഗലൂരുവില്‍ നിന്നാണ് നടിക്ക് ലഹരിമരുന്ന് ലഭിച്ചതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. സീരിയലുകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു വന്നിരുന്ന അശ്വതി അഭിനയത്തിനിടയിലാണ് ലഹരി മാഫിയയുടെ ഇടപാടുകളിലേക്ക് എത്തിയതെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍.

സംഭവത്തില്‍ നടിയുടെ ഡ്രൈവര്‍ ബിനോയിയേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വൈദ്യപരിശോധനയ്ക്കുശേഷം സ്റ്റേഷനില്‍ എത്തിച്ച ഇരുവരെയും കൂടുതല്‍ വിവരങ്ങള്‍ക്കായി പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News