ആദ്യ ചിത്രം റിലീസിനൊരുങ്ങുന്നു; പക്ഷേ പ്രിയാ വാര്യര്‍ ബോളിവുഡില്‍ തിരക്കിലാണ്‌

കൊച്ചി: ഒമര്‍ ലൂലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഒരൊറ്റ ഗാനം കൊണ്ട ലോക പ്രശസ്തിയാര്‍ജിച്ച നടിയാണ് പ്രിയാ വാര്യര്‍.

മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കല്‍ ആണ് പ്രിയയെ പ്രശസ്തയാക്കിയത്. ആദ്യം ചിത്രം റിലീസിന് ഒരുങ്ങുകയാണ്, പക്ഷേ പ്രിയ തിരക്കിലാണ്. ഇത്തവണ പ്രിയ എത്തുന്നത് ഒരു ബോളിവുഡ് ചിത്രത്തില്‍ നായികയായി ആണ്.

മലയാളിയായ പ്രശാന്ത് മാമ്പുള്ളി ഒരുക്കുന്ന ശ്രീദേവി ബംഗ്ലാവ് എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലാണ് പ്രിയ നായികയാകുന്നത്. മോഹന്‍ലാലിനെ നായകനാക്കി 19 മണിക്കൂര്‍ കൊണ്ട് ഭഗവാന്‍ എന്ന ചിത്രം ഒരുക്കി റെക്കോര്‍ഡ് സ്വന്തമാക്കിയ സംവിധായകനാണ് അദ്ദേഹം.

ഇപ്പോള്‍ ചിത്രത്തിന്റെ ലൊക്കേഷന്‍ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News