കങ്കണ വഞ്ചകി, മണികര്‍ണിക കാണില്ല; പ്രശസ്ത സംവിധായകന്‍

കങ്കണ റാണാവത്ത് നായികയാകുന്ന മണികര്‍ണികയ്‌ക്കെതിരെ വീണ്ടും പ്രശസ്ത സംവിധായകന്‍ കേതന്‍ മെഹ്ത. മണികര്‍ണിക കാണാന്‍ തനിക്ക് താല്‍പര്യമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

തന്നെ കങ്കണ വഞ്ചിച്ചു എന്നാരോപിച്ച് അദ്ദേഹം നേരത്തെ രംഗത്തെത്തിയിരുന്നു. മണികര്‍ണിക കാണാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് കേതന്‍ പറയുന്നു.

ഝാന്‍സി റാണിയുടെ കഥ പറയുന്ന തന്റെ സ്വപ്‌ന സിനിമ നിന്ന് പോകാന്‍ കാരണം കങ്കണയാണെന്നും തന്റെ ചിത്രത്തില്‍ അഭിനയിക്കാം എന്നവര്‍ വാക്ക് തന്നിരുന്നതായും കേതന്‍ പറയുന്നു.

പക്ഷേ പ്രശസ്ത തെലുങ്ക് സംവിധായകനായ കൃഷ് ഈ കഥയുമായി എത്തിയപ്പോള്‍ കങ്കണ അതിലേക്ക് അഭിനയിക്കാന്‍ പോവുകയായിരുന്നു. തനിക്ക് വാക്ക് നല്‍കിയതിന് ശേഷം പിന്മാറിയ കങ്കണയ്‌ക്കെതിരെ അദ്ദേഹം വഞ്ചന കുറ്റത്തിന് വക്കീല്‍ നോട്ടീസും അയച്ചിരുന്നു.

അതേസമയം ചിത്രം പകുതി ആയപ്പോള്‍ എന്‍ടിആര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിനായി കൃഷ് ചിത്രം ഉപേക്ഷിച്ചു പോയിരുന്നു.

പിന്നീട് കങ്കണയാണ് ചിത്രം സംവിധാനം ചെയ്തത്. കൃഷ് പോകാനുള്ള കാരണം ഇപ്പോഴും വ്യക്തമല്ല. പുറത്തു വന്ന ടീസറില്‍ കൃഷിന്റെ പേര് വയ്ക്കാന്‍ കങ്കണയ്ക്ക് താല്‍പര്യവും ഇല്ലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News