‘മ‍ഴവില്ലി’നേക്കാള്‍ ഉയരത്തില്‍ ലദീദയും സംഘവും; കോഴിക്കോട്‌ മെഡിക്കൽ കോളേജിലെ എസ്‌എഫ്‌ഐ പ്രചാരണം ശ്രദ്ധനേടുന്നു

‘ഇനി ലദീദ നയിക്കട്ടെ’ കോ‍ഴിക്കോട് മെഡിക്കല്‍ കോലേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങള്‍ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിലടക്കം ഏറെ ശ്രദ്ധ നേടിക്ക‍ഴിഞ്ഞു.

മുന്നേറാന്‍ സമയമായ്, let ladeeda lead എന്നീ സ്ലോഗനുകളാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എസ്എഫ്എെ ഉയര്‍ത്തുന്നത്. ഇന്‍ഡിപെന്‍ഡന്‍സ് എന്ന പോരിലുള്ള മ‍ഴവില്‍ സഖ്യമാണ് എസ്എഫ്എെ പാനലിനുള്ള എതിരാളികള്‍.

എസ്എഫ്എെ പാനല്‍

ക‍ഴിഞ്ഞ കുറച്ച് കാലങ്ങളായി മ‍ഴവില്‍ സഖ്യമാണ് കോ‍ഴിക്കോട് മെഡിക്കല്‍ കോളേജ് യൂണിയന്‍ നയിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ തന്നെ എസ്എഫ്എെ നേതൃത്വത്തിലുള്ള പാനല്‍ ചര്‍ച്ചയായി.

മൂന്നാം വർഷ എംബിബിഎസ്‌ വിദ്യാർഥി ലദീദ റയ്യയുടെ നേതൃത്വത്തിലാണ്‌ എസ്‌എഫ്‌ഐ വാശിയേറിയ തെരഞ്ഞെടുപ്പ‌് പോരാട്ടത്തിനിറങ്ങുന്നത്‌.

ചെയർപേഴ്‌സൺ സ്ഥാനാർഥിയായ ലദീദയ്‌ക്കു പുറമേ നാല്‌ പെൺകുട്ടികൾ കൂടി ഉൾപ്പെടുന്നതാണ്‌ 9 അംഗ എസ്‌എഫ്‌ഐ പാനൽ. 21ന‌ാണ്‌ തെരഞ്ഞെടുപ്പ്‌.

എസ്‌എഫ്‌ഐ പ്രചരണത്തിലെ ‘മുന്നേറാൻ സമയമായ്‌’, ‘Let Ladeeda Lead’ എന്നീ സ്ലോഗനുകൾക്ക്‌ സാമൂഹ്യമാധ്യമങ്ങളിൽ വലിയ പിന്തുണയാണ്‌ ലഭിക്കുന്നത്‌.

നിരവധി പേർ സാമൂഹ്യമാധ്യമങ്ങളിൽ എസ്‌എഫ്‌ഐ പ്രചരണം ഏറ്റെടുത്ത്‌ രംഗത്തെത്തി. ചെയർപേഴ‌്സൺ സ്ഥാനാർത്ഥി മൂന്നാംവർഷ എംബിബിഎസ‌് വിദ്യാർത്ഥിനി ലദീദ റയ്യയാണ‌്.

വേങ്ങര സ്വദേശിയാണ‌്. വൈസ‌് ചെയർമാൻ സ്ഥാനത്തേക്ക‌് ആദർശ‌് സുരേഷും ലേഡി വൈസ‌് ചെയർപേഴ‌്സൺ സ്ഥാനത്തേക്ക‌് എസ‌് ശ്രീലക്ഷ‌്മിയും മത്സരിക്കുന്നു.

നീലേശ്വരം സ്വദേശിയും മൂന്നാം വർഷ എംബിബിഎസ‌് വിദ്യാർത്ഥിയുമായ കെ വി ആദർശാണ‌് ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി. ജോയിന്റ‌് സെക്രട്ടറിയായി ഗായത്രി പ്രദോഷും യുയുസിയായി നിർമൽ കൃഷ‌്ണനും മത്സരിക്കുന്നു.

എൻ എം ശ്രുതിയാണ‌് ഫൈൻആർട‌്സ‌് സെക്രട്ടറി സ്ഥാനാർത്ഥി. ഫഹദ‌് റഷീസ‌് മാഗസിൻ എഡിറ്ററായും ജനറൽ ക്യാപ‌്റ്റനായി പി അയനയും രംഗത്തുണ്ട‌്.

രാഷ്ട്രീയം പറഞ്ഞ് വിദ്യാര്‍ത്ഥികളെ നേരിടുക എന്നത് തന്നെയാണ് ഇപ്പോഴത്ത ലക്ഷ്യമെന്ന് ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി ലദീദ റയ്യ പറയുന്നു.

പഠിച്ചിറങ്ങുന്നതോടെ ഇതേരാഷ്ട്രീയ സമൂഹത്തിലാണ് ഡോക്ടര്‍മാരും പ്രവര്‍ത്തിക്കേണ്ടിവരിക അതുകൊണ്ട് ക്യാമ്പസുകള്‍ രാഷ്ട്രീയ മുക്തമായിരിക്കണം എന്ന വാദത്തില്‍ കഴമ്പില്ലെന്ന് ലദീദ പറയുന്നു.

വിവിധ സാമൂഹ്യ സാഹചര്യങ്ങളിൽ നിന്നു വരുന്ന പെൺകുട്ടികൾ നേതൃനിരയിലേക്കെത്തുന്നു എന്നതാണ്‌ ഈ തെരഞ്ഞെടുപ്പിനെ വലിയ ചർച്ചാവിഷയമാക്കുന്നത്‌.

മുസ്ലീം ലീഗ്‌ ശക്തി കേന്ദ്രമായ വേങ്ങരയിൽ നിന്നുള്ള ലദീദയുടെ സ്ഥാനാർഥിത്വം തന്നെയാണ്‌ ഏറെ ചർച്ച ചെയ്യപ്പെടുന്നത്‌.

പൊതുവേ ആൺകുട്ടികൾ മാത്രം മത്സരിക്കാറുള്ള ജനറല്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഇത്തവണ എസ്‌എഫ്‌ഐ സ്ഥാനാർഥിയായി മത്സരിക്കുന്നത് അയന എന്ന പെണ്‍കുട്ടിയാണ്.

മൈതാനങ്ങൾ ആൺകുട്ടികൾക്കുള്ളതാണെന്ന ‘പൊതുധാരണ’യെ തിരുത്തുന്നതാണ്‌ ഈ സ്ഥാനാർഥിത്വം. മറ്റൊരു പ്രധാന സീറ്റായ ഫൈൻആർട‌്സ‌് സെക്രട്ടറി സ്ഥാനത്തേക്ക്‌ എൻ എം ശ്രുതിയും മത്സരിക്കുന്നു.

വെള്ളിയാഴ‌്ച രാവിലെ പത്തു മുതൽ ഒരു മണിവരെയാണ‌് തെരഞ്ഞെടുപ്പ‌്. 1900 വിദ്യാർത്ഥികൾ വോട്ടർമാരാണ‌്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News