കച്ചവട സിനിമയുടെ പളപളപ്പില്‍ നിങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ ക‍ഴിയുന്നതിലുമപ്പുറമാണ് വനിതാമതിലിന്‍റെ രാഷ്ട്രീയം: മുന്‍ എംപി എന്‍എന്‍ കൃഷ്ണദാസ്

വനിതാമതില്‍ രാഷ്ട്രീയമാണെന്ന് പറഞ്ഞ് പിന്‍തുണ പിന്‍വലിക്കുന്നുവെന്ന് പറഞ്ഞ നടി മഞ്ചുവാര്യര്‍ക്കെതിരെ മുന്‍ പാലക്കാട് എംപി എന്‍എന്‍ കൃഷ്ണദാസ്.

കേരളത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തിലും സ്ത്രീ മുന്നേറ്റത്തിനും ഊര്‍ജം പകരുന്നതാണ് വനിതാ മതിലെന്നും പരിപാടിക്കൊപ്പം താനും അണിചേരുന്നുവെന്നും നേരത്തെ അറിയിച്ച മഞ്ചു വാര്യര്‍ പിന്നീട് പിന്‍തുണ പിന്‍വലിച്ച് ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടത്.

എന്നാല്‍ മഞ്ചു വാര്യരുടെ പിന്‍മാറ്റത്തിന് പിന്നാലെ ഇതിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയയില്‍ വന്നു.

എന്‍എന്‍ കൃഷ്ണദാസിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

വനിതാ മതിലിന് രാഷ്ട്രീയമുണ്ട് പെങ്ങളെ അത് ഈ നാട്ടിലെ അനാചാരങ്ങള്‍ക്കെതിരായ രാഷ്ട്രീയമാണ്… അവകാശ സമത്വത്തിന്റെ രാഷ്ട്രീയമാണ്… സ്ത്രീ ശാക്തീകരണത്തിന്റെ രാഷ്ട്രീയമാണ്… മുലക്കരം ചോദിച്ച ആഢ്യത്വത്തിന്റെ മുന്നിലേക്ക് മാറുമുറിച്ചെറിഞ്ഞ നങ്ങേലിയുടെ രാഷ്ട്രീയമാണ്… കച്ചവട സിനിമയുടെ പളപളപ്പിന് ഇനിയും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത നിങ്ങള്‍ക്ക് മനസിലാകാത്ത രാഷ്ട്രീയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here