ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ്; നടി ലീന മരിയ പോള്‍ ഇന്നും ഹാജരായില്ലെങ്കില്‍ നോട്ടീസ് നല്‍കുമെന്ന് പോലീസ്

ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പുമായി ബന്ധപ്പെട്ട് നടി ലീന മരിയ പോള്‍ ഇന്നും ഹാജരായില്ലെങ്കില്‍ നോട്ടീസ് നല്‍കി വിളിച്ചുവരുത്തുമെന്ന് പൊലീസ്. രണ്ട് ദിവസമായിട്ടും നടി അന്വേഷണത്തോട് സഹകരിച്ചിട്ടില്ല.

ഇന്ന് ഉച്ചയ്ക്ക് ശേഷവും ഹാജരായില്ലെങ്കില്‍ നടിക്ക് നോട്ടീസ് അയയ്ക്കും. കേസുമായി നടി ഇതുവരെ സഹകരിക്കാത്തത് സംശയാസ്പദമാണ്. ഹവാല ഇടപാടുകളാണോ സംഭവത്തിന് പിന്നിലെന്ന് അന്വേഷിക്കും

സുകേഷ് ചന്ദ്രശേഖരുമായുളള നടിയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും. രവി പൂജാരിയുടെ പേര് വലിച്ചിഴച്ചതാണോയെന്ന് പൊലീസ് സംശയിക്കുന്നു. നടിയുടെ ഇടപാടുകളും സഹായികളെയും കുറിച്ച് അന്വേഷണം നടത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here