തൃശൂര്‍: കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. രാജി കത്ത് നല്‍കി ടി.എന്‍ പ്രതാപന്‍. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിക്കാണ് പ്രതാപന്‍ രാജിക്കത്ത് നല്‍കിയത്. അതേസമയം രാജി മുല്ലപ്പിള്ളി സ്വീകരിച്ചില്ല.
തൃശൂര്‍ ഡിസിസി യില്‍ വിഭാഗീയത രൂക്ഷം. സുധീരന്റെ നോമിനിയായി എത്തിയ പ്രതാപനെ എ,ഐ ഗ്രൂപ്പുകള്‍ പൂര്‍ണ്ണമായും ഒറ്റപ്പെടുത്തുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് നടന്ന 5 സീറ്റിലും കോണ്‍ഗ്രസ് തോറ്റിരുന്നു.
സ്ഥിരം തോല്‍വികള്‍ തൃശൂര്‍ ജില്ലയിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ മൂലമെന്നും ആരോപണം. പുനഃസംഘടനയ്ക്ക് മുന്‍പ് തന്നെ ജില്ലയില്‍ വിഭാഗീയത രൂക്ഷമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here