മഞ്ജു വാര്യരെ ആശ്രയിച്ചല്ല വനിതാ മതില്‍ തീരുമാനിച്ചത്; തുറന്നടിച്ച് എം.എം മണി

തിരുവനന്തപുരം: കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ സരക്ഷിക്കുന്നതിനായി നവോത്ഥാന മൂല്യങ്ങളുള്ള വ്യത്യസ്ത സംഘടനകളുടെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് നടക്കാനിരിക്കുന്ന വനിതാ മതിലിന് ആദ്യം പിന്‍തുണ പ്രഖ്യാപിക്കുകയും പിന്നീട് മലക്കം മറിയുകയും ചെയ്ത നടി മഞ്ജു വാര്യര്‍ക്കെതിരെ പ്രതികരണവുമായി വൈദ്യുത മന്ത്രി എം.എം മണി.

ചലച്ചിത്ര നടി മഞ്ജുവാര്യര്‍ പങ്കെടുത്തില്ലെങ്കിലും വനിതാ മതിലിന് ക്ഷീണമൊന്നുമുണ്ടാവില്ലെന്ന് മന്ത്രി എം എം മണി. അവര്‍ക്ക് ഒരു കലാകാരിയെന്ന നിലയില്‍ ഇഷ്ടമുള്ള തീരുമാനമെടുക്കാം.

ആരെയും ആശ്രയിച്ചല്ല പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോവുന്നതെന്നും എം എം മണി മലപ്പുറത്ത് പറഞ്ഞു താന്‍ വനിതാമതിലിനൊപ്പമാണെന്നും നവോത്ഥാനമൂല്യം സംരക്ഷികണമെന്നും സ്ത്രീ പുരുഷ സമത്വം അനിവാര്യമാണെന്നും മഞ്ജു പറഞ്ഞിരുന്നു.

എന്നാല്‍ പിന്നീട് സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ നിന്നും നടി മഞ്ജു വാര്യര്‍ പിന്‍മാറിയിരുന്നു.

വനിതാ മതിലിന് രാഷ്ട്രീയ നിറം വന്നു ചേര്‍ന്നത് അറിഞ്ഞിരുന്നില്ലെന്നും പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം തനിക്കില്ലെന്നുമായിരുന്നു മഞ്ജു പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News