കെഎസ്ആര്‍ടിസി പിരിച്ചുവിടല്‍; ആത്മഹത്യാ ഭീഷണി മുഴക്കി ജീവനക്കാരന്‍

കോട്ടയം:  കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചുവിട്ട കോട്ടയം ഡിപ്പോയിലെ എം പാനല്‍ ജീവനക്കാരന്‍ കെഎസ്ആര്‍ടിസി കെട്ടിടത്തിന്റെ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി.

കുട്ടനാട് സ്വദേശി വി എസ് നിഷാദാണ് കെഎസ്ആര്‍ടിസി കോട്ടയം ഡിപ്പോയിലെ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു.

വൈകുന്നേരം 4 മണിയോടെയാണ് സംഭവം. ജോലി നഷ്ടപ്പെട്ടതോടെ തന്റെ കുടുംബത്തിന്റെ വരുമാന മാര്‍ഗ്ഗം നിലച്ചുവെന്നും അതിനാല്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും നിഷാദ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ വീട്ടില്‍ വിളിച്ചറിയിച്ച ശേഷമാണ് ആത്മഹത്യ ചെയ്യാനായി കെട്ടിടത്തിന് മുകളില്‍ കയറിയതെന്നും ഇയാള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News