ഹെല്‍മറ്റില്ലാതെ യാത്ര ചെയ്ത യുവാവിന് മര്‍ദ്ദനം; പൊലീസുകാരന് സസ്പെന്‍ഷന്‍

ലഖ്നൗ: ഹെല്‍മറ്റില്ലാതെ യാത്ര ചെയ്ത യുവാവിനെ മര്‍ദ്ദിച്ച പൊലീസ് കോണ്‍സ്റ്റബിളിന് സസ്പെന്‍ഷന്‍. ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് കോണ്‍സ്റ്റബിളിനെ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് സസ്പെന്‍റ് ചെയ്തത്.

ഉത്തർപ്രദേശിലെ സുല്‍ത്താന്‍പൂരിലെ ഫറാ പൊലീസ് സ്റ്റേഷനിലെ കമലേഷ് കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

സുല്‍ത്താന്‍പൂരിൽ വാഹന പരിശോധന നടത്തുന്നതിനിടെ ബെെക്കിലെത്തിയ യുവാവിനെ ഹെല്‍മറ്റുപയോഗിച്ചില്ലെന്ന പേരില്‍ കമലേഷ് ലാത്തികൊണ്ട് അടി ക്കുകയും നടു റോട്ടില്‍ വെച്ച് മര്‍ദ്ദിക്കുകയുമായിരുന്നു.

കോണ്‍സ്റ്റബിളിന്‍റെ സമീപത്തു നിന്നിരുന്നയാളും യുവാവിനെ മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
ഈ ദ്യശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍പ്രചരിച്ചതോടെയാണ് കൊണ്‍സ്റ്റബിലിനെ സസ്പെന്‍റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News