ലഹരിമരുന്ന് കേസില്‍ നടി പിടിക്കപ്പെട്ട സംഭവം; അന്വേഷണം ബംഗളൂരുവിലേക്ക്

കൊച്ചിയില്‍ ലഹരിമരുന്നും ആയി നടി പിടിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം ബംഗളൂരുവിലേക്ക്. നടി അശ്വതിക്ക് ലഹരിമരുന്ന് ലഭിച്ചത് ബംഗളൂരുവില്‍നിന്ന് ആണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചത്.

അതേസമയം ഷാര്‍ജയില്‍ തട്ടിപ്പ് കേസില്‍ പ്രതിയായ നടി വ്യാജരേഖകളുപയോഗിച്ച് വിദേശയാത്ര നടത്തിയതിന്റെ തെളിവുകളും പുറത്ത് വന്നു.

കാക്കനാട്ടുള്ള നടിയുടെ ഫ്‌ലാറ്റില്‍ തൃക്കാക്കര എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയപ്പോഴാണ് എംഡിഎം എന്ന ലഹരിമരുന്ന് കണ്ടെത്തിയത്.

ഫ്‌ലാറ്റില്‍ നിന്ന് 10 ഗ്രാമോളം ലഹരിമരുന്ന് കണ്ടെത്തിയ പോലീസ് നടിയെയും നടിയുടെ ഡ്രൈവറെയും അറസ്റ്റ് ചെയ്തു.

ബംഗലൂരുവില്‍ നിന്നാണ് നടിക്ക് ലഹരിമരുന്ന് ലഭിച്ചതെന്ന് സൂചനയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ബംഗളൂരുവിലേക്കും വ്യാപിപ്പിക്കുന്നുണ്ട്.

നടിയുടെ ഫോണ്‍ പരിശോധിച്ച പോലീസിന് ലഹരി മാഫിയയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു.

നടിയുടെ ഡ്രൈവറും ബോഡിഗാര്‍ഡ് മായ ബിനോയ് ആട് നടിക്കു വേണ്ടി ലഹരിമരുന്ന് എത്തിച്ച നല്‍കിയതെന്നാണ് പോലീസിന്റെ നിഗമനം.

നടി ലഹരിമരുന്ന് ഉപയോഗിക്കുകയും വില്‍പ്പന നടത്തുകയും ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി. ഇത് സംബന്ധിച്ച് വാട്‌സ്ആപ്പ് ശബ്ദ സന്ദേശങ്ങളും പോലീസ് നടിയുടെ മൊബൈല്‍ ഫോണില്‍ നിന്നും കണ്ടെടുത്തു.

നടി അശ്വതിയുടെ ഫ്‌ലാറ്റില്‍ സ്ഥിരമായി എത്തിയിരുന്ന ആറു പേരെ കേന്ദ്രീകരിച്ച് തൃക്കാക്കര എസ് ഐ ഷാജുവിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ട്. അതേസമയം തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് 2015 മുതല്‍ നടിക്ക് ഷാര്‍ജയില്‍ വിലക്കുണ്ട്.

എന്നാല്‍ വ്യാജപാസ്‌പോര്‍ട്ട് വഴി അശ്വതി സെപ്റ്റംബറില്‍ ഒമാന്‍ വഴി ഗള്‍ഫ് സന്ദര്‍ശനം നടത്തിയത് തെളിവുകളും പോലീസ് കണ്ടെത്തി.

35 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്നാണ് ഷാര്‍ജയില്‍ നടിക്ക് യാത്രാവിലക്കേര്‍പ്പെടുത്തിയത്.

സെപ്റ്റംബര്‍ 20ന് ഒമാനിലേക്ക് ഒക്ടോബര്‍ ഒന്നിന് തിരിച്ചും യാത്രചെയ്തതിന് രേഖകളാണ് പോലീസ് കണ്ടെത്തിയത്.

ആറ്റിങ്ങല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് നടിക്ക് പാസ്‌പോര്‍ട്ട് തരപ്പെടുത്തി നല്‍കിയതെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News