കുവൈത്തില്‍ വിദേശ നിക്ഷേപകര്‍ക്ക് ഇനി തദ്ദേശീയ ബാങ്കുകളുടെ ഓഹരി സ്വന്തമാക്കാം

കുവൈത്തില്‍ വിദേശ നിക്ഷേപകര്‍ക്ക് തദ്ദേശീയ ബാങ്കുകളുടെ ഓഹരി സ്വന്തമാക്കാനും വില്‍പന നടത്താനും അനുമതി.

ബാങ്കിന്റെ മൊത്തം മൂലധനത്തിന്റെ അഞ്ചുശതമാനം വരെ സാധാരണ നിലയില്‍ വിദേശ നിക്ഷേപകര്‍ക്ക് സ്വന്തമാക്കാം.

ഇതില്‍ കൂടുതല്‍ മൂല്യമുള്ള ഓഹരികള്‍ ആവശ്യമെങ്കില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പ്രത്യേക അനുമതിയോടെ ആകാമെന്നും വാണിജ്യ മന്ത്രി ഖാലിദ് അല്‍ റൗദാന്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിന് കാപിറ്റ മാര്‍ക്കറ്റ് അതോറിറ്റി വിദേശങ്ങളില്‍ നടത്തിയ പ്രമോഷനല്‍ യാത്രക്ക് അനുകൂല പ്രതികരണമാണ് ഉണ്ടായതെന്നും. നിരവധിവിദേശനിക്ഷേപകര്‍ രാജ്യത്ത് പണം മുടക്കാന്‍ താല്‍ല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

രാജ്യത്ത് വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനും നിക്ഷേപം നടത്താനും ആവശ്യമായ പശ്ചാത്തല സൗകര്യമൊരുക്കുമെന്നും തടസ്സങ്ങള്‍ ഒഴിവാക്കി നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ ഉദ്ദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി ഖാലിദ് അല്‍ റൗദാന്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News