ലഹരിമരുന്ന് വിതരണത്തിനൊപ്പം സെക്‌സ് റാക്കറ്റിലും അശ്വതി പങ്കാളി; അന്വേഷണം കൊച്ചിയിലെ സിനിമപ്രവര്‍ത്തകരിലേക്കും

കൊച്ചി: ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ സീരിയല്‍ നടി തിരുവനന്തപുരം തുമ്പ ആറാട്ടുവഴി പുതുവല്‍ അശ്വതി ബാബുവിന്റെ സിനിമാബന്ധങ്ങളും പൊലീസ് അന്വേഷിക്കുന്നു.

സിനിമ, സീരിയല്‍ രംഗത്തുള്ളവര്‍ക്കായി ഡ്രഗ് പാര്‍ട്ടികള്‍ നടത്തുന്നതിലും അശ്വതിക്ക് പങ്കുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് നീക്കം. ചില ഉന്നത സിനിമാബന്ധങ്ങളെക്കുറിച്ച് അശ്വതി വെളിപ്പെടുത്തിയതായും പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

പാലച്ചുവട് ഡി.ഡി ഗോള്‍ഡന്‍ ഗേറ്റ് ഫ്‌ലാറ്റ് കേന്ദ്രീകരിച്ചായിരുന്നു പാര്‍ട്ടികള്‍. ലഹരിമരുന്ന് ഉപയോഗിച്ചതിന് 2016ല്‍ ദുബായിലും ഇവര്‍ പിടിയിലായിരുന്നു.

ലഹരിമരുന്ന് വിതരണത്തിനൊപ്പം സെക്‌സ് റാക്കറ്റിലും നടി പങ്കാളിയാണെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. പിടിയിലാകുന്ന സമയം അനാശാസ്യ ഇടപാടിനെത്തിയ മുംബൈ സ്വദേശിയും ഇവരോടൊപ്പം ഉണ്ടായിരുന്നു. ഇവരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചതില്‍നിന്നാണ് അന്തര്‍ സംസ്ഥാന സെക്‌സ് റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News